പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങി രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

തിരുവനന്തപുരം പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി. അഞ്ചരയോടെയാണ് സംഭവം നടന്നത്. പ്ലസ്ടു വിദ്യാര്‍ത്ഥികളായ നബീല്‍, അഭിജിത്ത് എന്നിവരെയാണ് കാണാതായത്. കണിയാപുരം സ്വദേശികളായ അഞ്ചംഗ സംഘമാണ് കുളിക്കാന്‍ ഇറങ്ങിയത്. ഇതില്‍ മൂന്നുപേര്‍ തിരയില്‍ അകപ്പെടുകയായിരുന്നു. ഒരാളെ രക്ഷപ്പെടുത്തി.
ആസിഫിനെയാണ് രക്ഷപ്പെടുത്തിയത്. മറ്റ് രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ നടക്കുകയാണ്. ആസിഫിനെ പുത്തന്‍തോപ്പ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഠിനംകുളം പൊലീസും അഞ്ചുതെങ്ങ് കോസ്റ്റല്‍ പൊലീസും കഴക്കൂട്ടത്ത് നിന്നുള്ള അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയാണ് തെരച്ചില്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha