രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിക്കി പേജ് തിരുത്തി അജ്ഞാതര്‍

ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ വിക്കിപീഡിയ പേജില്‍ തിരുത്തല്‍ നടത്തി അജ്ഞാതര്‍. അടുത്തിടെയുണ്ടായ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളും മോശം പദപ്രയോഗങ്ങളും ആണ് പേജില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള മലയാളം പ്രൊഫൈല്‍ പേജിലാണ് എഡിറ്റ് ചെയ്തത്. ഇത് തിരുത്തി പഴയപടിയാക്കി.
രാഹുല്‍ മാങ്കൂട്ടത്തില്‍, ഗര്‍ഭം കലക്കി, നിയമസഭാംഗം, മുന്‍ഗാമി; ഷാഫി പറമ്പില്‍, വലിയ കോഴി. എന്നെല്ലാമായിരുന്നു പേജ് എഡിറ്റ് ചെയ്തിരുന്നത്. രജിസ്റ്റര്‍ ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും ഉള്ളടക്കം എഡിറ്റ് ചെയ്യാന്‍ സാധിക്കുന്ന സ്വതന്ത്ര പ്ലാറ്റ്‌ഫോം ആണ് വിക്കിപീഡിയ. രാഹുലിന്റെ പേരില്‍ ഉയര്‍ന്ന വിവാദങ്ങളാണ് ഇതിന് പിന്നിലുള്ള കാരണം.
https://www.facebook.com/Malayalivartha