പായിപ്പാട് ജലോത്സവത്തിന് ഇന്ന് തുടക്കമാകും....

പ്രസിദ്ധമായ പായിപ്പാട് ജലോത്സവത്തിന് ഇന്ന് തുടക്കമാകും. ഞായറാഴ്ച വള്ളംകളിയോടെ സമാപിക്കുകയും ചെയ്യും. കുട്ടികളുടെ ജലമേള, കാര്‍ഷിക സെമിനാര്‍, ജലഘോഷയാത്ര എന്നിവയും നടക്കും. വെള്ളിയാഴ്ച രാവിലെ ഏഴിന് കെ.കാര്‍ത്തികേയന്‍ പതാക ഉയര്‍ത്തി. എട്ടിന് 12 ചുണ്ടന്‍ വള്ളങ്ങള്‍ ക്ഷേത്ര ദര്‍ശനം നടത്തി. രണ്ടിന് എബി മാത്യു കുട്ടികളുടെ ജലമേള ഉദ്ഘാടനം ചെയ്തു. ആറിന് ഉച്ചക്ക് ഒന്നരക്ക് പി.ഓമന കാര്‍ഷിക സെമിനാറും മൂന്നിന് റെയിസ് കമ്മിറ്റി കണ്‍വീനര്‍ അജിത് കുമാര്‍ ജലമേളയും ഉദ്ഘാടനം ചെയ്തു.
എഴിനു ഉച്ചക്ക് ഒന്നരക്ക് മത്സരവള്ളംകളി പൊതുസമ്മേളനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കുട്ടനാട് എം.എല്‍.എ തോമസ് കെ.തോമസ് അധ്യക്ഷത വഹിക്കും. മത്സര വള്ളംകളി ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. കെ.സി. വേണുഗോപാല്‍ എം.പി ജല ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. രമേശ് ചെന്നിത്തല എം.എല്‍.എ സുവനീര്‍ പ്രകാശനം ചെയ്യും.
കലക്ടര്‍ അലക്‌സ് വര്‍ഗീസ് മുഖ്യ പ്രഭാഷണവും കൊടിക്കുന്നില്‍ സുരേഷ് എം. പി സമ്മാനദാനവും നടത്തും. സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് പോയന്റുകളില്‍ ആധുനിക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് സമിതി അറിയിച്ചു.സി. പ്രസാദ്, പ്രണവം ശ്രീകുമാര്‍, സന്തോഷ് കുമാര്‍, ജയചന്ദ്രന്‍. ഷാജന്‍ ജോര്‍ജ് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha