കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു.... വീടിനോട് ചേര്‍ന്ന് കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെയായിരുന്നു അപകടം

സങ്കടക്കാഴ്ചയായി... കാക്കനാട് യുവാവ് ഷോക്കേറ്റ് മരിച്ചു. അത്താണി സ്വദേശി നൗഷാദ് ഉമ്മര്‍ (44) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്ന് കുഴല്‍ കിണര്‍ നിര്‍മാണത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്.
ചെളി നീക്കം ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നൗഷാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാക്കനാട് ഓട്ടോ തൊഴിലാളിയും ഫുട്ബാള്‍ പരിശീലകനുമായിരുന്നു നൗഷാദ്.
https://www.facebook.com/Malayalivartha























