അന്യദേശങ്ങളില്‍ പ്രശസ്തിയും കീര്‍ത്തിയും നേടാനുള്ള സാധ്യത... നിങ്ങള്‍ക്ക് ഇന്ന് ഇങ്ങനെ...

മേടം രാശി (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യ കാല്‍ഭാഗം):
കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. രോഗപീഡകളില്‍ നിന്ന് ആശ്വാസം ലഭിക്കാനും ശത്രുക്കളെ അതിജീവിക്കാനും സാധിക്കും. സ്വത്ത് സംബന്ധമായ തര്‍ക്കങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. ജീവിതപങ്കാളിയുടെ കൃത്യമായ നിര്‍ദേശങ്ങള്‍ നിര്‍ണായകമായ പല കാര്യങ്ങളിലും വിജയത്തിന് വഴി തുറക്കും.
ഇടവം രാശി (കാര്‍ത്തിക അവസാന മുക്കാല്‍ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഈ രാശിക്കാര്‍ക്ക് ശത്രുക്കളില്‍ നിന്നുള്ള ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. വാതസംബന്ധമായ രോഗങ്ങളുള്ളവര്‍ ആരോഗ്യ കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം. തൊഴില്‍ രംഗത്ത് ചില തടസ്സങ്ങള്‍ നേരിട്ടേക്കാം. യാത്രകള്‍ ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കുന്നത് നല്ലതാണ്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണര്‍തം ആദ്യ മുക്കാല്‍ഭാഗം):
അനാവശ്യ കൂട്ടുകെട്ടുകള്‍ വഴി ദുഷ്പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ട്. ഇത് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്കും സാമ്പത്തിക നഷ്ടത്തിനും കാരണമാകും. തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ ഉണ്ടാകാനും മാനസികമായ അസ്വസ്ഥതകള്‍ അനുഭവപ്പെടാനും സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും ശ്രദ്ധയും സൂക്ഷ്മതയും ആവശ്യമാണ്.
കര്‍ക്കിടകം രാശി (പുണര്‍തം അവസാന കാല്‍ഭാഗം, പൂയം, ആയില്യം):
ദമ്പതികള്‍ തമ്മിലുണ്ടായിരുന്ന ചെറിയ പ്രശ്‌നങ്ങള്‍ സംസാരിച്ച് തീര്‍ക്കാനുള്ള അവസരം ഉണ്ടാകും. തൊഴില്‍പരമായ ബുദ്ധിമുട്ടുകള്‍ മാറി പുതിയ വരുമാനമാര്‍ഗങ്ങള്‍ വന്നുചേരും. അന്യദേശങ്ങളില്‍ പ്രശസ്തിയും കീര്‍ത്തിയും നേടാനുള്ള സാധ്യതയുണ്ട്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാല്‍ഭാഗം):
കുടുംബത്തില്‍ ഐശ്വര്യവും സന്തോഷവും നിറയും. ബന്ധുക്കളില്‍ നിന്നും ഗുണപരമായ അനുഭവങ്ങള്‍ ഉണ്ടാകും. പുതിയ ആഭരണങ്ങളും വസ്ത്രങ്ങളും സ്വന്തമാക്കാന്‍ അവസരം ലഭിച്ചേക്കാം. തൊഴില്‍ രംഗത്തും ദാമ്പത്യ ജീവിതത്തിലും വിജയം പ്രതീക്ഷിക്കാം. സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ഈ രാശിക്കാര്‍ക്ക് മാനസികമായും ശാരീരികമായും സാമ്പത്തികമായും ചില പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുണ്ട്. കുടുംബത്തില്‍ അസ്വസ്ഥതകള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ട്. ഇത് മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമായേക്കാം. ആരോഗ്യ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നത് ഉചിതമാണ്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാല്‍ഭാഗം):
തൊഴില്‍ രംഗത്ത് ക്ലേശങ്ങള്‍ വര്‍ധിക്കാനും ഇത് മാനസിക ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകാനും സാധ്യതയുണ്ട്. തലവേദന, നാഡീ സംബന്ധമായ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. മറ്റുള്ളവരുമായി ഇടപെഴകുമ്പോള്‍ സംസാരത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്.
വൃശ്ചികം രാശി (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട):
സമൂഹത്തിലെ ഉന്നതരുമായി പരിചയപ്പെടാനും അവരുമായി സമയം ചെലവഴിക്കാനും അവസരം ലഭിക്കും. പുതിയ സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷപ്രദമാകും. തൊഴില്‍ രംഗത്തും സാമ്പത്തിക കാര്യങ്ങളിലും നേട്ടങ്ങള്‍ ഉണ്ടാകും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാല്‍ഭാഗം):
കുടുംബത്തില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാനും ബന്ധുക്കളുമായി കലഹിക്കാനും സാധ്യതയുണ്ട്. മാനസികമായ പിരിമുറുക്കങ്ങള്‍ അനുഭവപ്പെടാം. തൊഴില്‍ രംഗത്ത് പരാജയങ്ങള്‍ ഉണ്ടാകാനും സാമ്പത്തികപരമായ ബുദ്ധിമുട്ടുകള്‍ നേരിടാനും സാധ്യതയുണ്ട്.
മകരം രാശി (ഉത്രാടം അവസാന മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
ഈ രാശിക്കാര്‍ക്ക് അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്. ഇത് സാമ്പത്തികമായ നേട്ടങ്ങള്‍ക്ക് വഴി തുറക്കും. പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും ധരിക്കാനും അവസരം ലഭിച്ചേക്കാം. മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാല്‍ഭാഗം):
ഈ രാശിക്കാര്‍ക്ക് പിതാവിനോ പിതൃബന്ധുക്കള്‍ക്കോ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയുണ്ട്. ശത്രുക്കളില്‍ നിന്നുള്ള ഭയം, കോടതി വ്യവഹാരങ്ങളില്‍ പരാജയം, ഭാഗ്യക്കുറവ് എന്നിവ പ്രതീക്ഷിക്കാം. അലച്ചില്‍ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.
മീനം രാശി (പൂരൂരുട്ടാതി അവസാന കാല്‍ഭാഗം, ഉതൃട്ടാതി, രേവതി):
തൊഴില്‍ രംഗത്ത് വിജയം നേടാനും ഉന്നത സ്ഥാനങ്ങളില്‍ എത്താനും സാധ്യതയുണ്ട്. സര്‍ക്കാരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. സമൂഹത്തില്‍ കീര്‍ത്തിയും അംഗീകാരവും ലഭിക്കും. കുടുംബത്തില്‍ നടക്കുന്ന മംഗളകര്‍മ്മങ്ങളില്‍ പ്രധാന പങ്ക് വഹിക്കാന്‍ അവസരം ലഭിച്ചേക്കാം.
https://www.facebook.com/Malayalivartha