വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ ഗ്ലാസ് തകര്‍ന്നുവീണ് പത്തുപേര്‍ക്ക് പരിക്ക്

കോഴിക്കോട്ടെ വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ ഗ്ലാസ് തകര്‍ന്നുവീണ് പത്തുപേര്‍ക്ക് പരിക്ക്. ഓണം ഓഫര്‍ പ്രഖ്യാപിച്ചതോടെ ജനക്കൂട്ടം ഇടിച്ചെത്തിയതിനെത്തുടര്‍ന്നാണ് വസ്ത്രവ്യാപാരസ്ഥാപനത്തിന് മുന്നിലെ ഗ്ലാസ് തകര്‍ന്നുവീണത്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. നാദാപുരം കസ്തൂരിക്കുളത്തിന് സമീപത്തെ ബ്ലാക്ക് എന്ന കടയില്‍ ഇന്നുച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു അപകടം.
സംഭവത്തെത്തുടര്‍ന്ന് പൊലീസ് കടയടപ്പിച്ചു. ജനക്കൂട്ടം ഉണ്ടാകുമെന്ന് അറിയാമായിരുന്നെങ്കിലും സുരക്ഷയ്ക്കുവേണ്ടി സ്ഥാപന ഉടമകള്‍ കാര്യമായി ഒന്നും ചെയ്തില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
ഇന്നുരാവിലെയായിരുന്നു ഓഫര്‍ പ്രഖ്യാപനം ഉണ്ടായത്. ഏത് വസ്ത്രമെടുത്താലും 99 രൂപ എന്നതായിരുന്നു ഓഫര്‍. ഇതിനെപ്പറ്റി അറിഞ്ഞതോടെ സമീപ സ്ഥലങ്ങളില്‍ നിന്നുള്‍പ്പടെ വന്‍ ജനക്കൂട്ടം കടയിലേക്കെത്തി. അല്പസമയംകൊണ്ടുതന്നെ കടയും പരിസരവും ജനസാഗരമായി. ഇതിനിടെ തിരക്ക് നിയന്ത്രാണീതമായി. ഇതോടെയാണ് ഗ്ലാസ് തകര്‍ന്നുവീണത്.
ഇതിലേക്ക് വീണും ഗ്ലാസ് കുത്തിക്കയറിയുമാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പരിസരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha