പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് നേരെ സീനിയേഴ്‌സിന്റെ ലൈംഗിക പീഡനവും റാഗിങും

പത്താം ക്ലാസ് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ സീനിയേഴ്‌സ് ലൈംഗികമായി പീഡിപ്പിപ്പിക്കുകയും റാഗിങ് നടത്തുകയും ചെയ്ത സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടക്കുമ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ സ്ഥലത്തുണ്ടായെങ്കിലും സംഭവം തടയുന്നതിന് പകരം മുതിര്‍ന്ന വിദ്യാര്‍ഥികളെ റാഗ് ചെയ്യാന്‍ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു.
ബംഗളൂരുവിലെ ഒരു സ്വകാര്യ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയെയാണ് സ്‌കൂള്‍ ഹോസ്റ്റലിനുള്ളില്‍ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ലൈംഗികമായി പീഡിപ്പിക്കുകയും റാഗ് ചെയ്യുകയും ചെയ്തതായി പരാതി നല്‍കിയത്. ഈ മാസം എട്ടിനാണ് ബന്നാര്‍ഘട്ട പൊലീസ് സ്‌റ്റേഷനില്‍ വിദ്യാര്‍ഥി രക്ഷിതാക്കളുമായെത്തി പരാതി നല്‍കിയത്.
സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്, നിലവില്‍ പരാതി പൊലീസ് പരിശോധിച്ചുവരികയാണ്.ഹോസ്റ്റല്‍ പരിസരത്തുവെച്ച് 11, 12 ക്ലാസുകളിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ തന്നെ ശാരീരികമായി ആക്രമിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് ആണ്‍കുട്ടി പരാതിപ്പെട്ടു. പരാതിയുടെ അടിസ്ഥാനത്തില്‍, ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്‌സോ) നിയമത്തിലെ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വിദ്യാര്‍ഥിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും ജീവനക്കാരില്‍ നിന്നും മൊഴി രേഖപ്പെടുത്തി. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കു നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ കുട്ടികളുടെ സുരക്ഷയെ ബാധിക്കുന്നുണ്ടെന്നും, സംഭവത്തില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുടെയും മറ്റ് ജീവനക്കാരുടെയും പങ്കിനെകുറിച്ച് അന്വേഷണം തുടരുമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha