ഐസക്കിന്റെ ഹൃദയം കൊച്ചിയില്‍ എത്തി

തിരുവനന്തപുരത്തു നിന്നും ഹെലികോപ്റ്ററില്‍ ഐസക്കിന്റെ ഹൃദയം കൊച്ചിയിലെത്തി. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 33 വയസുകാരന്‍ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എയര്‍ ആംബുലന്‍സില്‍ കൊച്ചിയിലെത്തിയത്. കിംസ് ആശുപത്രിയില്‍ നിന്നും കൊച്ചിയിലെ ലിസി ആശുപത്രിയിലേക്കാണ് ഹൃദയം എത്തിച്ചത്.
ലിസി ആശുപത്രിയില്‍ ഹൃദയം സ്വീകരിക്കുന്നതിനുള്ള നടപടികളും നടന്നുവരികയാണ്. 28കാരനായ അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിനാണ് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ എയര്‍ ആംബുലന്‍സ് ഹയാത്ത് ഹെലിപ്പാഡില്‍ എത്തിച്ച്, അവിടെനിന്ന് ആംബുലന്‍സില്‍ ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. സെപ്റ്റംബര്‍ ആറിനാണ് കൊട്ടാരക്കരയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് ഹോട്ടല്‍ ഉടമയായ 33 കാരന്‍ ഐസക്ക് ജോര്‍ജിന് ഗുരുതരമായി പരുക്കേറ്റത്.
തുടര്‍ന്ന് വെന്റിലേറ്റര്‍ സഹായത്തോടെ ഐസക്കിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇന്നലെ വൈകീട്ടോടെ മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയായിരുന്നു. കുടുംബം സന്നദ്ധത അറിയിച്ചതോടെയാണ് ഐസക്കിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള നടപടി ആരംഭിച്ചത്. ഐസക്കിന്റെ ആറ് അവയവങ്ങളാണ് ദാനം ചെയ്യുന്നത്.
ഹൃദയം, കരള്‍, വൃക്കകള്‍, കോര്‍ണിയകള്‍ എന്നിവയാണ് ദാനം ചെയ്യുന്നത്. കരളും ഒരു വൃക്കയും കിംസിലും ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അവയവമാറ്റത്തിനായി ഉപയോഗിക്കും. കോര്‍ണിയകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കാണ് മാറ്റുന്നത്.
https://www.facebook.com/Malayalivartha