മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മണിപ്പൂരില്‍ എയര്‍ ഗണ്ണുകള്‍ക്ക് നിരോധനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് മണിപ്പൂരില്‍ എയര്‍ ഗണ്ണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ചുരാചന്ദ്പൂര്‍ ജില്ലയിലാണ് സെപ്തംബര്‍ 13ന് എയര്‍ ഗണ്ണുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. എയര്‍ ഗണ്ണുകള്‍ ഉപയോഗിക്കുന്നതിനും കൊണ്ടുപോകുന്നതിനും ജില്ലാ മജിസ്‌ട്രേറ്റ് ധാരുണ്‍ കുമാര്‍ നിരോധനം ഏര്‍പ്പടുത്തി.
എയര്‍ ഗണ്ണുകള്‍ കൊണ്ടു നടക്കുന്നത് ചുരാചന്ദ്പൂര്‍ ജില്ലയില്‍ അടിയന്തരമായി നിരോധിക്കുകയാണെന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവില്‍ പറയുന്നു. ആരെങ്കിലും ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ കടുത്ത നടപടികളുണ്ടാവുമെന്നും ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.
https://www.facebook.com/Malayalivartha