ലേണേഴ്‌സ് ടെസ്റ്റില്‍ പുതിയ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്

ലേണേഴ്‌സ് ടെസ്റ്റില്‍ പുതിയ പരിഷ്‌കാരവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇനിമുതല്‍ മുപ്പത് ചോദ്യങ്ങള്‍ ഉണ്ടാകും. അതില്‍ പതിനെട്ട് ഉത്തരങ്ങള്‍ ശരിയായാല്‍ മാത്രമേ വിജയിക്കാനാകൂ. 30 സെക്കന്റിനുള്ളില്‍ ഉത്തരം നല്‍കിയാല്‍ മതി. നേരത്തെ അത് 20 ചോദ്യങ്ങള്‍ക്ക് 12 ഉത്തരമായിരുന്നു മിനിമം വേണ്ടത്. 15 സെക്കന്റ് കൊണ്ട് ഉത്തരം നല്‍കണം.
പരീക്ഷയക്ക് മുന്‍പ് എംവിഡി ലീഡ്‌സ് എന്ന് മൊബൈല്‍ ആപ്പില്‍ മോക് ടെസ്റ്റ് നടക്കും. മോക് ടെസ്റ്റില്‍ സൗജന്യമായി പങ്കെടുക്കാം. അതില്‍ പാസാകുന്നവര്‍ക്ക് റോഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഇത് ലഭിക്കുന്നവര്‍ക്ക് നിര്‍ബന്ധിത പ്രീ ഡ്രൈവേഴ്‌സ് ക്ലാസ് ഒഴിവാക്കി ഡ്രൈവിംഗ് സ്‌കൂളില്‍ പരിശീലകര്‍ക്കും മോക് ടെസ്റ്റ് നിര്‍ബന്ധമാക്കി. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക് പരിശീലകര്‍ക്കുള്ള ലൈസന്‍സ് പുതുക്കി നല്‍കില്ല.
https://www.facebook.com/Malayalivartha





















