പ്രശസ്ത ഭരതനാട്യം നര്‍ത്തകിയും ചെന്നൈ 'കലാക്ഷേത്ര'യിലെ നൃത്താധ്യാപികയുമായിരുന്ന ശാരദ ഹോഫ്മന്‍ അന്തരിച്ചു....

പ്രശസ്ത ഭരതനാട്യം നര്‍ത്തകിയും ചെന്നൈ 'കലാക്ഷേത്ര'യിലെ നൃത്താധ്യാപികയുമായിരുന്ന ശാരദ ഹോഫ്മന്‍(ചിന്ന ശാരദ- 96) അന്തരിച്ചു. മകനൊപ്പം യുഎസിലായിരുന്നു താമസം.
പഴയ മദ്രാസില്‍ ജനിച്ച എ. ശാരദ, രുക്മിണിദേവി അരുണ്ഡേലിന്റെ കീഴിലാണ് നൃത്തപരിശീലനം നേടിയത്. കലാക്ഷേത്രയില്‍നിന്ന് ബിരുദം നേടിയ രണ്ടാമത്തെ വിദ്യാര്‍ഥിനിയാണ്.
പിന്നീട് കലാക്ഷേത്രയില്‍ തന്നെ പ്രധാന നര്‍ത്തകിയും അധ്യാപികയും നൃത്തവിഭാഗം മേധാവിയുമായി. 1996-ല്‍ കേന്ദ്ര സംഗീത-നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു. 1989-ല്‍ കലാക്ഷേത്രയില്‍നിന്ന് നൃത്തവിഭാഗം മേധാവിയായി വിരമിച്ചെങ്കിലും 1996 വരെ എമെറിറ്റസ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഒട്ടേറെ പ്രശസ്ത നര്‍ത്തകര്‍ ഇവരുടെ കീഴില്‍ നൃത്തമഭ്യസിച്ചു. ഭര്‍ത്താവ്: പീറ്റര്‍ ഹോഫ്മന്‍. രണ്ടു മക്കളുണ്ട്.
https://www.facebook.com/Malayalivartha