രാജ്യത്തെ 26 ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റിന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാം

രാജ്യത്തെ 26 ദേശീയ നിയമ സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ, നിയമ പ്രോഗ്രാമുകളിലെ 2026-ലെ പ്രവേശനത്തിനായി നടത്തുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റി(ക്ലാറ്റ്)ന് ഒക്ടോബര്‍ 31 വരെ അപേക്ഷിക്കാവുന്നതാണ്.
ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ്, ഭോപാല്‍, ജോധ്പുര്‍, റായ്പുര്‍, ഗാന്ധിനഗര്‍, ജി.എന്‍.എല്‍.യു സില്‍വസ കാമ്പസ്, ലഖ്നൗ, പഞ്ചാബ്, പട്ന, കൊച്ചി, കട്ടക് (ഒഡിഷ), റാഞ്ചി, ഗുവാഹാട്ടി (അസം), വിശാഖപട്ടണം, തിരുച്ചിറപ്പള്ളി, മുംബൈ, നാഗ്പുര്‍, ഔറംഗാബാദ്, ഷിംല, ജബല്‍പുര്‍, സോണെപട്ട് (ഹരിയാണ), ത്രിപുര, പ്രയാഗ് രാജ്, ഗോവ എന്നിവിടങ്ങളിലാണ് സര്‍വകലാശാലകള്‍ ഉള്ളത്.
ബിരുദതലത്തില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ഓണേഴ്സ് പ്രോഗ്രാമുകളാണുള്ളത്. ബി.എ എല്‍.എല്‍.ബി (ഓണേഴ്സ്) എല്ലാ സര്‍വകലാശാലകളിലുമുണ്ട്.മറ്റ് കോഴ്സുകളുള്ള സര്‍വകലാശാലകള്‍: ബി.ബി.എ എല്‍.എല്‍.ബി (ഓണേഴ്സ്): ജോധ്പുര്‍, ഗാന്ധിനഗര്‍, പട്ന, കട്ടക്, നാഗ്പുര്‍, ഔറംഗാബാദ്, ഷിംല, ഗോവ ബി.എസ്.സി എല്‍.എല്‍.ബി: ഗാന്ധിനഗര്‍; കൊല്‍ക്കത്ത (ക്രിമിനോളജി ആന്‍ഡ് ഫൊറന്‍സിക് സയന്‍സ്), ഭോപാല്‍ (സൈബര്‍ സെക്യൂരിറ്റി) ബി.കോം എല്‍.എല്‍.ബി: ഗാന്ധിനഗര്‍, തിരുച്ചിറപ്പള്ളി ബി.എസ്.ഡബ്ല്യു എല്‍.എല്‍.ബി: ഗാന്ധിനഗര്‍.
ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള എല്‍.എല്‍.എം എല്ലാ സര്‍വകലാശാലകളിലുമുണ്ട്. സര്‍വകലാശാല അനുസരിച്ച് സ്‌പെഷ്യലൈസേഷനുകളില്‍ വ്യത്യാസമുണ്ടാകും. സ്‌പെഷ്യലൈസേഷനുകളില്‍ ചിലത്: ക്രിമിനല്‍ ലോ, കൊമേഴ്സ്യല്‍ ലോസ്, ലോ ആന്‍ഡ് ടെക്നോളജി, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ്, ഇന്റര്‍നാഷണല്‍ ട്രേഡ് ആന്‍ഡ് ബിസിനസ് ലോസ്, പബ്ലിക് ലോ ആന്‍ഡ് ലീഗല്‍ തിയറി, കോണ്‍സ്റ്റിറ്റിയൂഷണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ലോ, പബ്ലിക് ഹെല്‍ത്ത് ലോ, പഴ്സണല്‍ ലോസ്, ഹ്യൂമണ്‍ റൈറ്റ്സ് ലോ, പ്രൈവറ്റ് ഇന്റര്‍നാഷണല്‍ ലോ. ഓരോ സ്ഥാപനത്തിലും ഉള്ള സ്‌പെഷ്യലൈസേഷന്‍ അറിയാന്‍ ബന്ധപ്പെട്ട സ്ഥാപന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. അതിലേക്കുള്ള ലിങ്ക് https://consortiumofnlus.ac.in/clat-2026 -ല്‍ ലഭിക്കും (പാര്‍ട്ടിസിപേറ്റിങ് യൂണിവേഴ്സിറ്റീസ്)
"
https://www.facebook.com/Malayalivartha