വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്.... ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്ത ഹര്‍ജികളില്‍ സുപ്രിംകോടതി വിധി ഇന്ന്. മെയ് മാസത്തില്‍ വാദം പൂര്‍ത്തിയാക്കി വിധിപറയാന്‍ മാറ്റി വച്ചിരുന്ന ഹരജികളിലാണ് തീരുമാനം.ചീഫ്ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.
ഉപയോഗത്തിലൂടെയോ രജിസ്‌ട്രേഷനിലെയോ വഖഫ് ആയ ഭൂമികളില്‍ തല്‍സ്ഥിതി തുടരുമോ എന്ന കാതലായ ചോദ്യത്തിന് സുപ്രീംകോടതി ഇന്ന് ഉത്തരംപറയും.
അന്തിമ തീരുമാനമെടുക്കുന്നത് വരെ വഖഫ് കൗണ്‌സിലിലേക്കും ബോര്‍ഡുകളിലേക്കും പുതിയ നിയമനം സുപ്രീംകോടതി നേരത്തേ മരവിപ്പിച്ചിട്ടുണ്ടായിരുന്നു.
ബോര്‍ഡുകളിലേക്കും കൗണ്‍സിലിലേയ്ക്കും അമുസ്ലിംമുകളെ ഉള്‍പ്പെടുത്തണമെന്ന നിയമം കഴിഞ്ഞ ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന തടഞ്ഞിരുന്നു. പക്ഷെ ഈ ഉത്തരവ്,ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് വരെയായിരുന്നു. ഹര്‍ജികള്‍ ചീഫ്ജസ്റ്റിസ് ബി.ആര്‍.ഗവായ് പരിഗണിക്കാനായി തുടങ്ങിയപ്പോള്‍,ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ഉത്തരവ് തുടരുമെന്ന് അറിയിച്ചില്ല.
അതിനാല്‍ ഭേദഗതി ചെയ്ത വഖഫ് നിയമം രാജ്യത്ത് പാലിക്കപ്പെടുന്നുണ്ട് എന്നാണ് ഒരു പക്ഷം. ഭരണഘടനാ വിരുദ്ധമായ ഈനിയമത്തിന് സ്റ്റേ വേണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനായി കഴിയില്ലെന്ന് വാദത്തിനിടയില്‍ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
സ്റ്റേ നല്‍കിയില്ലെങ്കില്‍ പോലും ഭരണഘടന വിരുദ്ധമായ ഭാഗങ്ങള്‍ കണ്ടെത്തി റദ്ദാക്കുമെന്നാണ് ഹര്‍ജിക്കാരുടെ പ്രതീക്ഷ .
"
https://www.facebook.com/Malayalivartha