ഇടിച്ച് കുത്തി മീൻ മഴ കിലോക്കണക്കിന് മീൻ നടുറോഡിൽ...! എടുത്തോണ്ട് ഓടി നാട്ടുകാർ

ആകാശത്തുനിന്ന് മഴത്തുള്ളികൾക്കുപകരം മീനുകൾ വീണാലോ? കേട്ടാൽ അദ്ഭുതം തോന്നാമെങ്കിലും അത്തരമൊരു വിചിത്രമായ സംഭവമുണ്ട്. ഓസ്ട്രേലിയയിലെ ഡാർവിനിൽ നിന്ന് ഏകദേശം 560 മൈൽ തെക്കുള്ള നോർത്തേൺ ടെറിട്ടറിയിലെ ഒരു ചെറിയ പട്ടണമായ ലജാമാനുവിനാണ് ഈ പ്രതിഭാസം നടക്കുന്നത്.
ഓസ്‌ട്രേലിയൻ മരുഭൂമിയുടെ അരികിലുള്ള ലജാമാനുവിൽ പ്രത്യേക കാലാവസ്ഥാ പ്രതിഭാസത്തിൽ, ജീവനുള്ള മത്സ്യങ്ങൾ ആകാശത്ത് നിന്ന് താഴേക്ക് വീഴും. കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടാകുമ്പോഴാണ് ഈ പ്രതിഭാസം നടക്കുന്നത്.
ഉൾനാടൻ പട്ടണത്തിലെ ആളുകൾ അടുത്തിടെ ആകാശത്തുനിന്ന് മഴപോലെ മീനുകൾ വീഴുന്നത് കണ്ട് അമ്പരന്നിരുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് അനുസരിച്ച്, ആകാശത്ത് നിന്ന് വീഴുമ്പോൾ മത്സ്യങ്ങൾക്ക് ജീവനുണ്ടായിരുന്നുവെന്നും പട്ടണത്തിലെ കുട്ടികൾ അവയെ ശേഖരിച്ച് ഭരണിയിലാക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നു. ഇതേ വിചിത്രമായ പ്രതിഭാസം മുൻപും ഈ പട്ടണത്തിൽ നടന്നിട്ടുണ്ട്.
1974-ലാണ് ആദ്യമായി ലജാമാനു മത്സ്യമഴയെക്കുറിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തുടർന്ന് 2004-ലും. ഏറ്റവും ഒടുവിൽ 2010-ലാണ് ഈ പ്രതിഭാസം രേഖപ്പെടുത്തിയിട്ടുള്ളത്.
1980-കളുടെ മധ്യത്തിൽ ലജാമാനുവിൽ ആകാശത്ത് നിന്ന് മീൻമഴ പെയ്തപ്പോൾ തെരുവുകൾ മീനുകളെക്കൊണ്ട് നിറഞ്ഞിരുന്നുവെന്നും, മൺപാതകൾ ചെറിയ മീനുകളാൽ മൂടപ്പെട്ടിരുന്നതായും പറയപ്പെടുന്നു.
ലജാമാനുവിൽ വീണത് സ്പാങ്കിൾഡ് പെർച്ച് അല്ലെങ്കിൽ സ്പാങ്കിൾഡ് ഗ്രണ്ടേഴ്സ് എന്നറിയപ്പെടുന്ന മത്സ്യങ്ങളായിരുന്നു. ഓസ്‌ട്രേലിയയിലെ ഏറ്റവും സാധാരണമായ ശുദ്ധജല മത്സ്യങ്ങളിൽ ഒന്നാണിതെന്ന്. ഒരുപാട് ഉയരത്തിൽ പോയി തണുത്തുറഞ്ഞില്ലെങ്കിൽ, മത്സ്യങ്ങൾ ജീവനോടെ താഴേക്ക് വീഴുന്നത് അസാധാരണമല്ലെന്ന് വിദഗ്ധര്‍ അവകാശപ്പെട്ടുന്നു.
കാലാവസ്ഥാവിദഗ്ധരുടെ അഭിപ്രായത്തിൽ, ചുഴലിക്കാറ്റുകൾ പോലുള്ള ശക്തമായ കാറ്റുകൾ നദികളിൽ നിന്ന് വെള്ളവും മത്സ്യവും വലിച്ചെടുക്കുന്നതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം. ഒരു കൊടുങ്കാറ്റിനിടയിൽ, അവ കിലോമീറ്ററുകളോളം വഹിക്കപ്പെടുകയും പിന്നീട് ആകാശത്ത് നിന്ന് മഴയായി പെയ്യുകയും ചെയ്യുന്നു. ചുഴലിക്കാറ്റുകൾക്ക് തടാകങ്ങളിൽ നിന്ന് മത്സ്യങ്ങളെ വലിച്ചെടുക്കാനും നൂറുകണക്കിന് കിലോമീറ്റർ അകലെ കൊണ്ടുപോകാനും കഴിയും. മത്സ്യങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ അവ തണുത്തുറയില്ല, നദിയിൽ തന്നെ തിരിച്ചുവീണാൽ അതിജീവിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha