ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..

രാഹുല്‍ നിയമസഭയിലെത്തിയതോടെ വി.ഡി സതീശനുമായി തുറന്ന പോരിന് തയ്യാറാണെന്ന സന്ദേശമാണ് രാഹുല്‍ നല്‍കുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും രാഹുലിന് ഉണ്ട്. ഷാഫി പറമ്പിലിന്റെ വിശ്വസ്തനാണ് രാഹുല്‍. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഗ്രൂപ്പിലാണ് രാഹുലും ഷാഫിയുമെന്നാണ് പൊതു വിലയിരുത്തല്‍. ഇതിനൊപ്പം എ ഗ്രൂപ്പും മാങ്കൂട്ടത്തിലിനെ പൂര്‍ണ്ണമായും കൈവിടുന്നില്ല. രാഹുലിന്റെ സഭയിലെ പ്രത്യേക ബ്ലോക്കിലെ ഇരിപ്പോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയവും പുതിയ തലത്തിലേക്ക് എത്തും.
നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിവസം തന്നെ രാഹുല്‍ പങ്കെടുത്തത് ഷാഫി പറമ്പിലിന്റെ മൗനാനുവാദത്തോടെയാണ്. രാഹുല്‍ നിയമസഭയിലെത്തിയാല്‍ അത് സൃഷ്ടിക്കുന്നരാഷ്ട്രീയ പ്രതിസന്ധി സ്പീക്കര്‍ എ.എന്‍. ഷംസീറിനാകും വെല്ലുവിളിയാകുക.വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കത്ത് മുഖേന സ്പീക്കറെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ രാഹുല്‍ സഭയിലെത്തിയാല്‍ അദ്ദേഹത്തിന് പ്രത്യേക ബ്ലോക്കില്‍ ആയിരിക്കും ഇരിപ്പിടം. രാഹുല്‍ നിയമസഭയിലെത്തിയാല്‍ സ്വന്തം പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ക്കിടയില്‍
നിന്നുതന്നെ പ്രതിഷേധം ഉയരാനും സാധ്യതയുണ്ട്. അപ്പോള്‍ രാഹുലിനെ സംരക്ഷിക്കേണ്ട ഭരണഘടനാപരമായ ബാധ്യത സ്പീക്കര്‍ക്ക് മാത്രമായിരിക്കുംഎന്നാൽ ഇന്ന് രാഹുൽ സഭയിൽ എത്തിയതോടെ ഈ നേട്ടങ്ങൾ എല്ലാം കാറ്റിൽപറക്കാൻ ഒരു കാരണമാകും.നിയമസഭയിൽ വരരുതെന്ന് രാഹുലിനോട് പാർട്ടി നിർദ്ദേശിച്ചിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് സഭയിൽ എത്തിയത്. നിയമപരമായി സഭയിൽ പങ്കെടുക്കുന്നതിനും തടസമില്ല. ആരോപണങ്ങൾക്ക് ശേഷം അടൂരിലെ വീട്ടിലുണ്ടായിരുന്ന രാഹുൽ ഇതുവരെ പൊതുപരിപാടികളിൽ ഒന്നിലും പങ്കെടുത്തിരുന്നില്ല.
നിയമസഭയിൽ എല്ലാ ദിവസവും പങ്കെടുക്കാനാണ് തീരുമാനം. ശേഷം മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം. വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല. അതേസമയം, ചില നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് രാഹുൽ നിയമസഭയിൽ എത്തിയതെന്നാണ് വിവരം.
https://www.facebook.com/Malayalivartha