കോണ്‍ഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല

വ്യാജ രേഖകൾ ചമച്ച് വോട്ട് ചേർത്തുവെന്നാരോപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നൽകിയ പരാതിയിൽ കോൺഗ്രസ് നേതാവ് ടി.എൻ പ്രതാപന്റെ മൊഴി കഴിഞ്ഞ മാസം രേഖപ്പെടുത്തിയിരുന്നു. തൃശ്ശൂരിൽ സ്ഥിരതാമസക്കാരൻ അല്ലാതിരുന്നിട്ടും സുരേഷ് ഗോപി മുക്കാട്ടുകരയിൽ നിയമവിരുദ്ധമായി 11 വോട്ടുകൾ ചേർത്തു എന്നാണ് ടി.എൻ പ്രതാപന്റെ പരാതി.
എന്നാൽ ഇപ്പോൾ ഇതാ ടി.എൻ. പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ കഴിയില്ലെന്ന് പരാതിക്കാരനെ പൊലീസ് അറിയിച്ചത്. ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്. ജില്ലാ ഭരണകൂടത്തിൽ നിന്നോ തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നോ കൂടുതൽ രേഖകൾ ലഭിക്കുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യത്തിൽ വീണ്ടും ആലോചിക്കുമെന്നും പൊലീസ് പറയുന്നു.
https://www.facebook.com/Malayalivartha