രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു

യുവാക്കളെ വീട്ടില്‍ വിളിച്ചുവരുത്തി ദമ്പതികള്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു. മര്‍ദ്ദനത്തിനിരയായ ആലപ്പുഴ സ്വദേശിയായ 19കാരനും രശ്മിയും നഗ്‌നരായി നില്‍ക്കുന്ന വീഡിയോ ഉള്‍പ്പെടെയാണ് കണ്ടെത്തിയത്. യുവാവിനെ മര്‍ദ്ദിച്ച് ഭീഷണിപ്പെടുത്തിയാണ് രശ്മിക്കൊപ്പം നഗ്‌നനായി നിറുത്തി വീഡിയോ ചിത്രീകരിച്ചത്. യുവാവിന്റെ കൈവശമുണ്ടായിരുന്ന 20000 രൂപയും ദമ്പതിമാര്‍ കൈക്കലാക്കിയിരുന്നു. യുവാവിനെ വിട്ടയച്ചപ്പോള്‍ ആയിരം രൂപ മടക്കിനല്‍കുകയും ചെയ്തു.
പ്രതിയായ ജയേഷിനെതിരെ പോക്‌സോ കേസും നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. 2016ല്‍ 16കാരിയെ പീഡിപ്പിച്ച കേസില്‍ ഏതാനും മാസം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ജാമ്യത്തില്‍ ഇറങ്ങി വിചാരണ നടന്നുവരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങള്‍.
അതേസമയം ജയേഷിന്റെ ഫോണിലെ രഹസ്യഫോള്‍ഡറിലെ മര്‍ദ്ദന ദൃശ്യങ്ങള്‍ പൊലീസിന് ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനായി ചൊവ്വാഴ്ച പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. മറ്റാരെയെങ്കിലും ഇവര്‍ സമാന രീതിയില്‍ ഭീ,ണിപ്പെടുത്തുകയോ മര്‍ദ്ദിക്കിുകയോ ചെയ്തിട്ടുണ്ടോ എന്നറിയാനായി ദമ്പതിമാരുടെ വഒരു വര്‍ശഷത്തെ ഫോണ്‍ വിളി വിവരങ്ങളും പൊലീസ് പരിശോധിക്കും .
ഭാര്യ രശ്മിയുമായി അവിഹിത ബന്ധം സംശയിച്ചാണ് ആലപ്പുഴ റാന്നി സ്വദേശികളായ യുവാക്കളെ വിളിച്ചുവരുത്തി ക്രൂരമായി ദമ്പതികള്‍ മര്‍ദ്ദിച്ചത്. ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് വന്ന 19കാരനെ ഒന്നിന് മാരാമണ്ണില്‍ നിന്ന് ജയേഷ് ബൈക്കില്‍ വീട്ടിലെത്തിച്ചു. രശ്മിയുമായി ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നതുപോലെ അഭിനയിക്കണമെന്നും അല്ലെങ്കില്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. ഇത് മൊബൈലില്‍ ചിത്രീകരിച്ചു. ഷാള്‍ ഉപയോഗിച്ച് കൈകള്‍ കെട്ടി. കമ്പിവടികൊണ്ട് കൈയിലും കാലിലും ഇടിച്ചു. സൈക്കിള്‍ ചെയിന്‍ ഉപയോഗിച്ച് കണ്ണുകളിലും വയറിലും ഇടിച്ചു. മുറിയില്‍ കെട്ടിത്തൂക്കിയിട്ട് മര്‍ദ്ദിച്ചു. രശ്മി കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് യുവാവിന്റെ കൈവിരലില്‍ അമര്‍ത്തി. തുടര്‍ന്ന് കട്ടിലില്‍ കിടത്തി വിവസ്ത്രനാക്കി പെപ്പര്‍ സ്‌പ്രേ അടിച്ചു.
https://www.facebook.com/Malayalivartha