കൊല്ലത്ത് മധുര സ്വദേശിനിയായ കന്യാസ്ത്രീ ജീവനൊടുക്കി; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

കൊല്ലം നഗരത്തിലെ ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിൽ കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം . മിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക (33) ആണ് മരിച്ചത്. ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. കഴിഞ്ഞ മൂന്നുവർഷമായി മേരി സ്‌കൊളാസ്റ്റിക്ക കൊല്ലത്തെ ആരാധനാലയത്തിലെ അന്തേവാസിയാണ്. ബന്ധുക്കൾ അടുത്തിടെ മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ടതായി റിപ്പോർട്ടുകളുണ്ട്. ഡിപ്രഷന്റെ സ്റ്റേജിലായിരുന്നു കന്യാസ്ത്രീയെന്നാണ് ആത്മഹത്യാക്കുറിപ്പ് നൽകുന്ന സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















