സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും....അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി

സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കി.
ഉച്ചയ്ക്ക് 12 മണി മുതല്‍ രണ്ട് മണിവരെ വിഷയം ചര്‍ച്ച ചെയ്യാനാണ് സ്പീക്കര്‍ അനുമതി നല്‍കിയിരിക്കുന്നത്. വിഷയം വലിയ രീതിയില്‍ മാദ്ധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് സഭയിലും ചര്‍ച്ച ചെയ്യുന്നതാണ് ഉചിതമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
റോജി എം ജോണ്‍, കെ പി എ മജീദ്, മോണ്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാണി സി കാപ്പന്‍, കെ കെ രമ എന്നിവരാണ് നോട്ടീസ് നല്‍കിയത്.
അതേസമയം, ലൈംഗികാരോപണ വിവാദത്തില്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ സഭാസമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നിയമസഭയില്‍ എത്തിയില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് വിട്ടുനില്‍ക്കുന്നതെന്നാണ് വിശദീകരണം. പാര്‍ട്ടി നടപടിയെടുത്തതോടെ സഭാസമ്മേളനത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിനെയും പാര്‍ട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചുകൊണ്ട് ഇന്നലെ രാഹുല്‍ സഭയിലെത്തിയിരുന്നത്.
പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയം സഭയില്‍ ഉന്നയിച്ച് സര്‍ക്കാരിനെതിരെ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
"
https://www.facebook.com/Malayalivartha