ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..

ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്. 2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കെ.കെ. ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ഇത്.അതിനിടെ അമീബ സംബന്ധിച്ച പഠനം 2013-ല്‍ നടന്നതുതന്നെയാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറയുന്നു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 2013-ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ നടത്തിയതാണ് പഠനം. പഠനം സംബന്ധിച്ച് 2013-ല്‍ സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല.
ഒരു ഫയല്‍പോലും ആയില്ല -മന്ത്രി പറഞ്ഞു. വര്‍ഷങ്ങള്‍ക്കുശേഷം പഠനം ഒരു ജേണല്‍ പ്രസിദ്ധീകരിച്ചു.ആ ജേണലോ അതില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരുന്ന ഒന്നല്ലെന്നും മന്ത്രി പറഞ്ഞു. അങ്ങനെയാണെങ്കില്‍ ആ റിപ്പോര്‍ട്ട് എങ്ങനെ ഇപ്പോള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ എത്തിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. മന്ത്രി കെകെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴായിരുന്നു ഈ റിപ്പോര്‍ട്ട് വന്നത്. അതുകൊണ്ട് തന്നെ ശൈലജയ്‌ക്കെതിരായ ഒളിയമ്പായി ചില കേന്ദ്രങ്ങള്‍ ഇതിനെ വിലയിരുത്തി.
ഇതിന് പിന്നാലെയാണ് ആ ജേണലോ അതില്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ വരുന്ന ഒന്നല്ലെന്ന് മന്ത്രി പറഞ്ഞത്.അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്നതിനിടെ കഴിഞ്ഞദിവസമാണ് പഠന റിപ്പോര്‍ട്ടിന്റെ ഒരു പേജുമാത്രം വീണാ ജോര്‍ജ് സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചത്. ഗവേഷണ പ്രബന്ധത്തില്‍നിന്നും പ്രസിദ്ധീകരണ തീയതി മന്ത്രി ഒഴിവാക്കിയിരുന്നു. 2013 ജനുവരിമുതല്‍ ഡിസംബര്‍വരെ നടന്ന പഠനത്തിന്റെ റിപ്പോര്‍ട്ട് 2013-ല്‍ തന്നെ പ്രസിദ്ധീകരിച്ചു എന്നായിരുന്നു മന്ത്രിയുടെ വാദം. യാതൊരുവിധ ഇടപെടലും സര്‍ക്കാര്‍ നടത്തിയില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുറ്റപ്പെടുത്തുന്നു.
കോര്‍ണിയ അള്‍സറിന് കാരണം അമീബയാണെന്നും അത് 46% ആളുകളിലേക്ക് എത്തിയത് കിണര്‍ വെള്ളത്തില്‍ നിന്നാണെന്നും ചില സൂചനകള്‍ യുഡിഎഫിന്റെ ചില ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നതായും എന്നാല്‍ സര്‍ക്കാര്‍ അതിന് യാതൊരു പ്രാധാന്യവും നല്‍കിയില്ല എന്നുമാണ് മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിലുള്ളത്. 9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്. അതിന് ശേഷം പിണറായി സര്‍ക്കാരാണ്. അപ്പോഴും 9 കൊല്ലം മുമ്പത്തെ വീഴ്ചയില്‍ ന്യായീകരണം കണ്ടെത്തുകയാണ് ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ആശങ്ക പടര്‍ത്തുന്ന സാഹചര്യത്തില്‍ യുഡിഎഫ് മുന്‍പ് ചെയ്ത നീതികേടിന് എതിരെ പ്രതിഷേധമുയര്‍ന്നു
കഴിഞ്ഞുവെന്ന വിലയിരുത്തലാണ് ആരോഗ്യമന്ത്രി ചര്‍ച്ചയാക്കുന്നത്. ഒരു റിപ്പോർട്ട് ഏതു വർഷമാണെങ്കിലും അത് വകുപ്പിന് വേണ്ടി ഉണ്ടാക്കുന്നതാണ്. 10 വർഷമായിട്ടും വകുപ്പിലെ റിപ്പോർട്ടുകളും ശുപാർശകളും അടങ്ങുന്ന ഫയലുകൾ പരിശോധിച്ച് നടപ്പിലാക്കിയിട്ടില്ല എന്നത് കഴിവ്കേടു തന്നെ. പിന്നെ നിങ്ങൾ എന്തെടുക്കുകയായിരുന്നു?
https://www.facebook.com/Malayalivartha