കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് പത്താം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബന്തടുക്കയില്‍ പത്താം ക്ലാസുകാരി ദേവിക (16)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ടംകുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ദേവിക.
ബന്തടുക്ക ഗ്രാമീണ ബാങ്കിന് സമീപം ഹോട്ടല്‍ നടത്തുന്ന ഉന്തത്തടുക്ക സ്വദേശിനി സവിതയുടെ മകളാണ്. ബാലസംഘം ബന്തടുക്ക വില്ലേജ് പ്രസിഡന്റുമായിരുന്നു ദേവിക. ബേഡകം പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha