സങ്കടക്കാഴ്ചയായി...നിര്‍ത്തിയിട്ടിരുന്ന ഇന്ധന വാഗണ്‍ ട്രെയിനിന് മുകളിലൂടെ കയറി അടുത്ത പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു....

വൈക്കം റോഡ് റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്ധന വാഗണ്‍ ട്രെയിനിന് മുകളിലൂടെ കയറി അടുത്ത പ്ലാറ്റ്‌ഫോമില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റ് ഗുരുതര പൊള്ളലോടെ ചികിത്സയിലിരുന്ന വിദ്യാര്‍ഥി മരിച്ചു.
കടുത്തുരുത്തി ഗവ. പോളിടെക്‌നിക് കോളജ് രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയും എറണാകുളം കുമ്പളം 'ശ്രീനിലയ'ത്തില്‍ രതീഷ്-സന്ധ്യ ദമ്പതികളുടെ ഏക മകനുമായ എസ്.ആര്‍. അദ്വൈതാണ് (18) ചൊവ്വാഴ്ച മരിച്ചത്. തൊണ്ണൂറുശതമാനം പൊള്ളലേറ്റ അദ്വൈത് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഈമാസം ഒമ്പതിന് വൈകുന്നേരം 4.45ന് വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയില്‍വേ സ്‌റ്റേഷനിലായിരുന്നു അപകടമുണ്ടായത്. കോളജില്‍നിന്ന് ക്ലാസ് കഴിഞ്ഞ് എറണാകുളത്തെ വീട്ടിലേക്ക് പോകാനായി കൂട്ടുകാര്‍ക്കൊപ്പം സ്‌റ്റേഷനില്‍ എത്തിയതായിരുന്നു.
നിര്‍ത്തിയിട്ട പെട്രോള്‍ വാഗണിന് മുകളില്‍ കയറി മറുവശത്തെ പ്ലാറ്റ്‌ഫോമിലേക്ക് കടക്കാന്‍ ശ്രമിച്ചതാണ്. 25,000 കിലോവോള്‍ട്ട് കടന്നുപോകുന്ന വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി തീപിടിച്ച് താഴേക്ക് തെറിച്ചുവീണു. ചൊവ്വാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. നടപടിക്രമങ്ങള്‍ക്കുശേഷം സംസ്‌കാരചടങ്ങുകള്‍ നടന്നു.
https://www.facebook.com/Malayalivartha