സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടിമരിച്ചു

സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടിമരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ടായിരുന്ന തൃശൂര്‍ ചാവക്കാട് സ്വദേശി റഹീം (59) ആണ് മരിച്ചത്. കോഴിക്കോട്ട് അബോധാവസ്ഥയില്‍ കണ്ടെത്തിയ റഹീമിനെ നാട്ടുകാരാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു മരണം. ഒറ്റയ്ക്കു താമസിക്കുന്ന ആളായതിനാല്‍ റഹീമിന്റെ രോഗ ഉറവിടം വ്യക്തമല്ല.
മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്ന് കുട്ടികള്‍, മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറുപേര്‍,സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രാമനാട്ടുകര സ്വദേശിയായ 30 വയസുകാരി എന്നിവരടക്കം 10 പേരാണ് നിലവില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിലുള്ളത്. രോഗബാധയുടെ അമിത വ്യാപനത്തെ മുന്‍നിറുത്തി സംസ്ഥാനത്തെ ജലസ്രോതസുകള്‍ വൃത്തിയാക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















