വാക്കേറ്റത്തിനിടയില്‍ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു....

കണ്ണൂരില്‍ വാക്കേറ്റത്തിനിടയില്‍ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ പഴയങ്ങാടിയിലാണ് സംഭവം. കോലത്ത് വയല്‍ സ്വദേശി ചന്ദ്രമോഹന്‍ (74) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം നടന്നത്.
ചന്ദ്രമോഹന്റെ മകനുമായി ചിലര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടിരുന്നു. തര്‍ക്കം കണ്ട് ചന്ദ്രമോഹന്‍ ഇടപെടുകയായിരുന്നു. വാക്കേറ്റത്തിനിടയില്‍ ചന്ദ്രമോഹന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ചന്ദ്രമോഹനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
https://www.facebook.com/Malayalivartha






















