വീടുവിട്ടിറങ്ങിയ 61കാരിയെ കണ്ടെത്താനായില്ല; 15 കോടി രൂപയുടെ സമ്മാനം കിട്ടാൻ, മൂന്ന് അക്കൗണ്ടുകളിലായി കൈമാറിയത് 11 ലക്ഷം: ഗുരുവായൂരില്‍ ബസിറങ്ങിയ പ്രേമ മമ്മിയൂര്‍ ഭാഗത്തേക്ക് പോകുന്ന ദൃശ്യങ്ങൾ പുറത്ത്: കടുത്ത ഈശ്വര ഭക്തയായതിനാൽ ഏതെങ്കിലും ക്ഷേത്രങ്ങളിലോ ചുറ്റുവട്ടത്തോ കാണാൻ സാധ്യത: തിരിച്ചുവരവ് കത്ത് കുടുംബം...

സൈബർ തട്ടിപ്പിനിരയായത്തിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ വീട്ടമ്മയെ കണ്ടെത്താനായില്ല. പാലക്കാട് ജില്ല കടമ്പഴിപ്പുറം ഭാഗത്തു നിന്നും പ്രേമ (61) എന്ന വയോധികയെ സെപ്റ്റംബർ 13 മുതൽ ആണ് കാണാതായത്. ഇതു സംബന്ധിച്ച് ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുകയായിരുന്നു. കടുത്ത ഈശ്വര ഭക്തയായതിനാൽ ഏതെങ്കിലും ക്ഷേത്രങ്ങളിലോ ചുറ്റുവട്ടത്തോ കാണാനാണ് സാധ്യത എന്നാണ് ബന്ധുകൾ സംശയം പ്രകടിപ്പിക്കുന്നത്.
15 കോടി രൂപയുടെ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും സർവീസ് ചാർജായി 11 ലക്ഷം ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. വാഗ്ദാനം വിശ്വസിച്ച പ്രേമ സ്വർണാഭരണങ്ങൾ പണയംവെച്ച് തട്ടിപ്പുകാർ നൽകിയ മൂന്ന് അക്കൗണ്ടുകളിലേക്ക് അയൽവാസിയുടെ സഹായത്തോടെ പണം നിക്ഷേപിച്ചു.
സെപ്റ്റംബർ രണ്ടിനാണ് 11 ലക്ഷം നൽകിയത്. ഇതിനുശേഷം 10-ന് വിളിച്ച് അഞ്ചുലക്ഷം കൂടി നൽകിയാലേ സമ്മാനത്തുക ലഭിക്കൂ എന്നറിയിച്ചതോടെ സംശയം തോന്നുകയും തട്ടിപ്പാണെന്ന് തിരിച്ചറിയുകയുമായിരുന്നു. കൈവശമുള്ള രേഖകളുടെ പ്രാഥമിക പരിശോധനയിൽ കൊൽക്കത്തയിലുള്ള ഒരു ബാങ്ക് അക്കൗണ്ട് നമ്പറിലേയ്ക്കുൾപ്പെടെയാണ് പണമയച്ചിട്ടുള്ളതെന്ന് വ്യക്തമായി.
https://www.facebook.com/Malayalivartha
























