കുത്തനെ ഉയർന്ന സ്വര്‍ണവില.. സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുകയാണ്..81,640 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില...സെപ്തംബർ 1 മുതൽ ഇന്ന് വരെ 4600 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത്..

സ്വര്‍ണവില ഇന്നും സര്‍വകാല റെക്കോഡ് ഭേദിച്ചിരിക്കുകയാണ്. ഒറ്റക്കുതിപ്പിൽ സർവ്വകാല റെക്കോർഡിലെത്തി സ്വർണവില; വീണ്ടും 82,000 കടന്ന് വിപണി ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 3685 ഡോളറാണ് പുതിയ നിരക്ക്. ഇന്ന് വൻ കുതിപ്പാണ് വിലയിൽ ഉണ്ടായിട്ടുള്ളത്. ഇതോടെ നിരക്കുകൾ പുതുക്കി സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിലെത്തിയിരിക്കുകയാണ്.
600 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത്. 81,640 രൂപയാണ് ഇന്ന് ഒരു പവൻ്റെ വില.സെപ്തംബർ 1 മുതൽ ഇന്ന് വരെ 4600 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് മുകളിലുമാണ്. 10,280 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ഡോളര്‍ സൂചിക 97.65 എന്ന നിരക്കിലാണ്. അതേസമയം ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 88.09 ആയി.
രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യയിലെ സ്വര്‍ണ വില വര്‍ധനയെ സ്വാധീനിക്കുന്നുണ്ട്. വിപണിയില്‍ ഇതേ അവസ്ഥ തുടര്‍ന്നാല്‍ വരും ദിവസങ്ങളിലും സ്വര്‍ണവില ഉയര്‍ന്നേക്കും എന്നാണ് അനുമാനം.ഇന്നത്തെ വില വര്‍ധനവോടെ തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയിലാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഈ ആഴ്ച ഇതുവരെ സ്വര്‍ണ നിരക്ക് 0.3 ശതമാനം ഉയര്‍ന്നു. ഫെഡറല്‍ റിസര്‍വിന്റെ ഈ വര്‍ഷത്തെ ആദ്യ നിരക്ക് വെട്ടിക്കുറച്ചതാണ് സ്വര്‍ണ വിലയ്ക്ക് ഉത്തേജനം നല്‍കിയത്.
അതേസമയം നിക്ഷേപകര്‍ യുഎസ് നയ വീക്ഷണത്തെക്കുറിച്ചുള്ള കൂടുതല്‍ സൂചനകള്‍ക്കായി കാത്തിരിക്കുകയാണ്.സെന്‍ട്രല്‍ ബാങ്ക് വാങ്ങലുകളില്‍ നിന്നും സുരക്ഷിത നിക്ഷേപ ആവശ്യകതയില്‍ നിന്നും സ്വര്‍ണത്തിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.
https://www.facebook.com/Malayalivartha
























