അമീബിക്ക് മസ്തിഷ്ക ജ്വരം..വളരെ അപൂർവവും ഗുരുതരവുമായ ഒരു അണുബാധയാണ്...ഈ അമീബ തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ, വേണ്ടത്ര പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവ പോലുള്ള ശുദ്ധജല സ്രോതസ്സുകളിൽ കാണപ്പെടുന്നു..

അമീബിക്ക് മസ്തിഷ്ക ജ്വരം. കുറച്ചു ദിവസങ്ങളായിട്ട് കേരളത്തിലെ ജനങ്ങളുടെ പേടി സ്വപ്നം ആണ് .റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ജലം ക്ലോറിനേറ്റ് ചെയ്യണമെന്നും ക്ലോറിന്‍ അളവു പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് ഇതിനോടകം നിർദ്ദേശിക്കുകയും ചെയ്തു .
ഇത് പാലിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കും. കുടിവെള്ള സ്രോതസ്സുകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന കുളങ്ങളും ജലസ്രോതസ്സുകളും വൃത്തിയാക്കലും അവയിലേക്കെത്തുന്ന മാലിന്യ വഴികള്‍ അടയ്ക്കലും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തണം.ഇപ്പോഴിതാ മരണകാരണമാകുന്ന 'തലച്ചോറ് തിന്നുന്ന അമീബ'യായ നൈഗ്ലേറിയ ഫൗലെറി (Naegleria fowleri) യുടെ വ്യാപനവുമായി ബന്ധപ്പെട്ട കേസുകളിൽ കേരളം അതീവ ജാഗ്രത പുലർത്തുന്നു.
2025-ൽ ഇതുവരെ, പ്രൈമറി അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് (PAM) എന്ന രോഗത്തിൻ്റെ 69 സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 19 മരണങ്ങൾ സംഭവിച്ചു.തുടക്കത്തിൽ തന്നെ നടത്തുന്ന ചികിത്സയും പ്രത്യേകിച്ച് മിൽടെഫോസിൻ എന്ന മരുന്ന് മറ്റ് ചികിത്സകളോടൊപ്പം ഉപയോഗിക്കുന്നതുമാണ് ഉയർന്ന അതിജീവന നിരക്കിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നു.പിഎഎം (Primary Amoebic Meningoencephalitis) വളരെ അപൂർവവും ഗുരുതരവുമായ ഒരു അണുബാധയാണ്. 'തലച്ചോറ് തിന്നുന്ന അമീബ' എന്ന് പൊതുവെ അറിയപ്പെടുന്ന നൈഗ്ലേറിയ ഫൗലെറി ആണ് ഇതിന് കാരണം.
ഈ അമീബ തടാകങ്ങൾ, നദികൾ, ചൂടുനീരുറവകൾ, വേണ്ടത്ര പരിപാലിക്കാത്ത നീന്തൽക്കുളങ്ങൾ എന്നിവ പോലുള്ള ശുദ്ധജല സ്രോതസ്സുകളിൽ കാണപ്പെടുന്നു. അഴുക്കും വേണ്ടത്ര ക്ലോറിൻ ചേർക്കാത്തതുമായ കുളങ്ങൾ പ്രത്യേകിച്ച് അപകടകരമാണ്. ചൂടുള്ള, കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് അമീബ വളരുന്നത്.സാധാരണയായി, നീന്തുന്നതിനിടയിലോ കുളിക്കുന്നതിനിടയിലോ മലിനജലം മൂക്കിലൂടെ പ്രവേശിക്കുമ്പോഴാണ് അണുബാധ ഉണ്ടാകുന്നത്. ഇത് അമീബയെ തലച്ചോറിലേക്ക് എത്തിക്കുകയും ഗുരുതരമായ വീക്കം ഉണ്ടാക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha