അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചാവക്കാട് മണത്തല മലബാരി കുഞ്ഞുമുഹമ്മദിന്റെ മകന്‍ കുരിക്കളകത്ത് അബ്ദുറഹിമാനാണ് (59) മരിച്ചത്.
ഇന്നലെ മൈക്രോബയോളജി ലാബില്‍ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ബുധനാഴ്ച അബോധാവസ്ഥയിലായ റഹീമിനെ അയല്‍വാസികളാണ് മെഡിക്കല്‍ കോളേജിലെത്തിച്ചത്.
നിലവില്‍ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കല്‍ കോളേജില്‍ അഞ്ചും മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ മൂന്നും സ്വകാര്യ ആശുപത്രിയില്‍ ഒരു രോഗിയുമുണ്ട്. രോഗികള്‍ മരുന്നുകളോട് പ്രതികരിക്കുന്നതായും ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായും ആരോഗ്യപ്രവര്‍ത്തകര്‍ .
"
https://www.facebook.com/Malayalivartha