ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട്ടേക്ക് എത്തില്ലെന്ന് സൂചന; നിയമസഭാ സമ്മേളനം കഴിഞ്ഞ് മണ്ഡലത്തിൽ പ്രവേശിച്ചാൽ മതിയെന്ന് ധാരണ...

രാഹുലിനെ തടയാനായി ബിജെപി പ്രവർത്തകർ വെളുപ്പിന് നാല് മണിമുതൽ അരയും തലയും മുറുക്കി കാത്തിരുന്നതൊക്കെ വെറുതെയായി. ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് തന്റെ മണ്ഡലമായ പാലക്കാട്ടേക്ക് എത്തില്ലെന്ന് സൂചന. ലോക്സഭയിലെ സംഭവങ്ങളെ പരിഗണിച്ചാണ് രാഹുൽ മാങ്കൂട്ടത്തിലെ എംഎൽഎ പാലക്കാട്ടിലെത്തുന്നത് മാറ്റിവച്ചത്. നിയമസഭാ സമ്മേളനം കഴിഞ്ഞ് മണ്ഡലത്തിൽ പ്രവേശിച്ചാൽ മതിയെന്നാണ് ഇപ്പോൾ ധാരണ ആയിരിക്കുന്നത്. ആദ്യ പദ്ധതി പ്രകാരം ഇന്ന് പാലക്കാട്ടിലെത്താനിരിക്കേ, പാർട്ടി നിർദ്ദേശപ്രകാരം രാഹുൽ വരവ് വൈകിപ്പിക്കുകയായിരുന്നു.
ഇന്നും നാളെയുമായി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാൽ പാലക്കാട്ടെത്തിയാൽ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ഗൗരവത്തിലെത്തില്ലെന്നും വാർത്തകൾ രാഹുലിലേക്ക് ചുരുങ്ങുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇതോടെ രാഹുൽ തീരുമാനം മാറ്റുകയായിരുന്നു.
രാഹുൽ പാലക്കാട് എത്തിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധമുണ്ടാകുമെന്നാണ് ബിജെപിയും ഡിവൈഎഫ്ഐയും മുന്നറിയിപ്പ് നൽകുന്നത്. എംഎൽഎ ഓഫീസിലേക്ക് എത്തിയാലും പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























