രാഹുല്‍ പാലക്കാടെത്തിയാല്‍ മണ്ഡലത്തില്‍ കാലുകുത്താന്‍ സമ്മതിക്കില്ല: 'സ്ത്രീപീഡന വീരനെ പാലക്കാടിന് വേണ്ട'... എംഎല്‍എ ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തുനീക്കി പോലീസ്: രാഹുൽ പാലക്കാട് എത്തില്ലെന്ന് സൂചന...

പാലക്കാടിന്റെ പല ഭാഗങ്ങളിലായി രാഹുലിനെ തടയാനായി ബിജെപി പ്രവർത്തകർ തമ്പടിച്ചിരിക്കുകയാണ്. രാവിലെ നാല് മണി മുതല്‍ അരയും തലയും മുറുക്കി ബിജെപി പ്രവര്‍ത്തകര്‍ സജ്ജമായിക്കഴിഞ്ഞു. എംഎൽഎ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുവേണ്ടിയും ഒരു സംഘം എത്തിയിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് എംഎല്‍എ ഓഫീസിന് മുന്നില്‍ എത്തിയത്. ഓഫീസിന് മുന്നിലെ മതിലില്‍ രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. 'സ്ത്രീപീഡന വീരനെ പാലക്കാടിന് വേണ്ട' എന്ന് തുടങ്ങിയ വാചകങ്ങൾ എഴുതിയ പ്ലക്കാര്‍ഡുകളും ഇവരുടെ കയ്യിലുണ്ട്.
'വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കരുത്, എത്ര നാളായ് നമ്പര്‍ ചോദിക്കുന്നു, ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മുറിയെടുക്കാം' തുടങ്ങിയ വാചകങ്ങൾ എഴുതിയ പോസ്റ്ററുകളാണ് ഓഫീസിന് മുന്നിലെ മതിലില്‍ പതിപ്പിച്ചിട്ടുള്ളത്. കൂടാതെ ഐ പില്ലിന്റെ ഒരു ബോര്‍ഡും ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ എംഎല്‍എ ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിട്ടുണ്ട്.
എംഎല്‍എ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ച ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. എംഎല്‍എ ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ചതോടെയാണ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് എംഎല്‍എ ഓഫീസ് ഉപരോധിച്ചതും താഴിട്ടുപൂട്ടാന്‍ ശ്രമിച്ചതും. രാഹുല്‍ ഇന്ന് പാലക്കാട് എത്തുമെന്ന പ്രചാരണത്തെ തുടര്‍ന്നായിരുന്നു ബിജെപി പ്രതിഷേധം.
സ്ത്രീപീഡന വീരന്‍ പാലക്കാടിന് വേണ്ട, ഭ്രൂണഹത്യ, സ്ത്രീ പീഡനം നടത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുക തുടങ്ങിയ പോസ്റ്ററുകള്‍ ഉയര്‍ത്തിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. രാഹുല്‍ നിയമസഭയില്‍ എത്തിയത് ഇടതുപക്ഷവുമായുള്ള ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നും ബിജെപി ഒത്തുതീര്‍പ്പിന് തയ്യാറല്ലെന്നും പ്രതിഷേധക്കാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
ഇന്ന് പുലര്‍ച്ചെ നാല് മണിക്ക് രാഹുല്‍ പാലക്കാട് കാലുകുത്തുമെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും രാവിലെ നാല് മുതല്‍ ഇവിടെ കാത്തുനില്‍ക്കുകയാണെന്നും പ്രതിഷേധക്കാര്‍ പ്രതികരിച്ചു. രാഹുല്‍ പാലക്കാടെത്തിയാല്‍ മണ്ഡലത്തില്‍ കാലുകുത്താന്‍ തങ്ങള്‍ സമ്മതിക്കില്ലെന്ന് ബിജെപി വനിതാ നേതാക്കളും പ്രതികരിച്ചു.
https://www.facebook.com/Malayalivartha