ആറു കോടി കൊണ്ട് പോയവരെ കാണാനില്ല!! ബിജെപി കൗൺസിലറുടെ ആത്മഹത്യ.. ദുരൂഹതയേറുന്നു

ആറ് കോടിയുടെ സാമ്പത്തിക ബാധ്യത. പാർട്ടിയും കൈവിട്ടു എന്നതായതോടെയാണ് ഇന്ന് തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറായ അനിൽകുമാർ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം ഫാം ടൂർ സഹകരണ സംഘത്തിൽ പ്രസിഡന്റായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ബാങ്കിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധികാരണം നിരന്തരം പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വന്നു.
ഇതോടെ പാർട്ടിയിലെ ഉന്നത നേതാക്കന്മാരോട് ഈ വിശയം ചർച്ച ചെയ്തെങ്കിലും സൊസൈറ്റിയിൽ ബിജെപിയ്ക്ക് പങ്കില്ലെന്ന് പറഞ്ഞ് സഹായം നിരസിച്ചു. ഇതോടെയാണ് താൻ ഒരു രൂപ പോലും എടുക്കാതെ ആറ് കോടി രൂപയുടെ കടക്കാരനായെന്നും പാർട്ടി തന്നെ പ്രതിസന്ധിഘട്ടത്തിൽ സഹായിച്ചില്ലെന്നും മനസ്സിലാക്കികൊണ്ട് നിസ്സഹായത തുറന്ന് കാട്ടുന്ന കത്ത് എഴുതി വച്ച് അദ്ദേഹം ആത്മഹത്യ ചെയ്യുന്നത്.
തിരുവനന്തപുരം കോർപ്പറേഷനിൽ തിരുമല വാർഡ് കൗൺസിലർ കെ.അനിൽകുമാറിൻ്റെ ആത്മഹത്യ തീർത്തും ദുഖകരമാണ്. ഇന്ന് രാവിലെയാണ് വാർഡ് കൗൺസിലറുടെ ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. തിരുവനന്തപുരം ഫാം ടൂർ സഹകരണ സംഘത്തിൽ ഉണ്ടായ സാമ്പത്തിക ക്രമക്കേടാണ് മരണത്തിലേക്ക് വഴി വച്ചതെന്ന് അദ്ദേഹത്തിന്റെ ആത്മഹത്യ കുറിപ്പ് വ്യക്തമാക്കുന്നു.
ബാങ്കിൻ്റെ സാമ്പത്തിക പ്രതിസന്ധിയിൽ പാർട്ടി സംരക്ഷിച്ചില്ലയെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. ആരാണ് സഹകരണ സംഘത്തിൽ സാമ്പത്തിക തിരിമറി നടത്തിയതെന്ന വിവരങ്ങൾ പുറത്തു വരേണ്ടിയിരിക്കുന്നു.
മരണം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ സാന്നിധ്യത്തിൽ കയ്യേറ്റം ചെയ്‌തത് അത്യന്തം അപലപനീയമാണ്. ബിജെപിക്ക് പലതും മറച്ചു പിടിക്കാനുള്ളതുകൊണ്ടാണ് അക്രമം അഴിച്ചുവിട്ട് ക്യാമറകൾ ഉൾപ്പെടെ തല്ലി തകർക്കാൻ ഇവർ തയ്യാറായത്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ കെ.അനിൽകുമാറിൻ്റെ ആത്മഹത്യയുടെ ഭാഗമായി ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിലെ തട്ടിപ്പിൽ ബിജെപി ജില്ല-സംസ്ഥാന നേതാക്കളുടെ പങ്ക് സമഗ്രമായി അന്വേഷിക്കണണം എന്നതാണ് നിലവിൽ ഉയരുന്ന പ്രധാന ആവശ്യം.
https://www.facebook.com/Malayalivartha