സുഹൃത്തിന്റെ മകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ നാട്ടുകാര്‍ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചു

സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളോട് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ആള്‍ അറസ്റ്റില്‍. പറയകാട് കൊച്ചുതറ വീട്ടില്‍ അഖില്‍ (37) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച വൈകിട്ട് കെഎംകെ കവലയ്ക്ക് കിഴക്കുവശത്തെ ഹോട്ടലിലാണ് സംഭവം. പെണ്‍കുട്ടിക്കൊപ്പം പിതാവും സഹോദരനും ഉണ്ടായിരുന്നു.
മദ്യലഹരിയിലായിരുന്ന പിതാവ് അവശനായ സമയത്ത് അഖില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ കയറിപ്പിടിക്കുകയായിരുന്നു. പണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുന്നത് കണ്ട ഹോട്ടല്‍ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് അഖിലിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.അഖില്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
https://www.facebook.com/Malayalivartha