കെട്ടുകാഴ്ച നിര്‍മാണത്തിനിടെ കാല്‍വഴുതി വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

കായംകുളത്ത് കെട്ടുകാഴ്ച നിര്‍മാണത്തിനിടെ കാല്‍വഴുതി വീണ് തൊഴിലാളി മരിച്ചു. കറ്റാനം കണ്ണനാകുഴി കല്ലരിക്കും വിളയില്‍ രവീന്ദ്രന്‍ (52) ആണ് മരിച്ചത്.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കായംകുളം ടെക്സ്മോ ജംക്ഷനില്‍ ചിറക്കടവത്ത് ഓച്ചിറ ഇരുപത്തി എട്ടാം ഓണ ഉത്സവത്തിനു കൊണ്ടുപോകാനുള്ള കെട്ടുകാഴ്ചയുടെ നിര്‍മാണം നടക്കുമ്പോഴായിരുന്നു അപകടം.
രവീന്ദ്രനെ ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെ നിന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു മരണം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha


























