ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളുമായി ബന്ധപ്പെട്ട കേസ്... ബില്ലുകള്‍ ഗവര്‍ണര്‍ സര്‍വകലാശാലകള്‍ക്ക് കൈമാറും.

സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ചാന്‍സലറായ ഗവര്‍ണര്‍ കക്ഷിയായ കേസുകളുടെ നടത്തിപ്പിനുള്ള ബില്ലുകള്‍ ഗവര്‍ണര്‍ സര്‍വകലാശാലകള്‍ക്ക് കൈമാറുന്നതാണ്. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളുമായി ബന്ധപ്പെട്ട കേസുകളില്‍ 11ലക്ഷം രൂപയുടെ ബില്ലാണ് രാജ്ഭവനിലുള്ളത് അറ്റോര്‍ണി ജനറലിന്റെ ഓഫീസില്‍ നിന്നടക്കം കേസ് നടത്തിപ്പിന്റെ ബില്ലുകള്‍ രാജ്ഭവനിലെത്തിയിട്ടുണ്ട്.
സര്‍വകലാശാലകളുമായി ബന്ധമില്ലാത്ത മറ്റ് കേസുകളുടെ ബില്ലുകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറുകയും ചെയ്യും. നിയമസഭ പാസാക്കിയ ബില്ലുകള്‍ തടഞ്ഞു വച്ചിരിക്കുന്നതിനടക്കം സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരേ സുപ്രീംകോടതിയില്‍ നല്‍കിയ കേസുകളിലേതാണ് ഈ ബില്ലുകള്‍. മുന്‍കാലങ്ങളില്‍ അഡ്വക്കേറ്റ് ജനറലോ സര്‍ക്കാര്‍ അഭിഭാഷകരോ ആയിരുന്നു ഗവര്‍ണര്‍ക്കായി ഹാജരായിരുന്നത്.
ഇപ്പോള്‍ സര്‍ക്കാരാണ് ചാന്‍സലര്‍ക്കെതിരേ കേസു കൊടുക്കുന്നത്. അതിനാല്‍ അറ്റോര്‍ണി ജനറലാണ് സുപ്രീംകോടതിയില്‍ ചാന്‍സലര്‍ക്കായി ഹാജരാവുന്നത്. മറ്റ് കോടതികളില്‍ സര്‍ക്കാര്‍ അഭിഭാഷകരെ ഒഴിവാക്കി സ്വന്തം നിലയില്‍ അഭിഭാഷകരെ നിയോഗിക്കുന്നു.ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളില്‍ ഗവര്‍ണര്‍ നിയമിച്ച വി.സിമാര്‍ക്കെതിരെയാണ് സര്‍ക്കാര്‍ കേസിനു പോയത്.
" f
https://www.facebook.com/Malayalivartha


























