ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയം; 4000ത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തു: വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ ..? സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ഗോവിന്ദന്റെ വിചിത്ര വിശദീകരണം...

മാസങ്ങളോളം നീണ്ടു നിന്ന പ്രചാരണം, ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങൾ… എല്ലാം ഒരുപാട് ചർച്ചകൾക്ക് വഴിതെളിച്ചു. പക്ഷേ ഏറെ ആവേശത്തോടെ പ്രഖ്യാപിച്ച ആഗോള അയ്യപ്പ സംഗമം, പ്രതീക്ഷിച്ചതുപോലെ ജനപങ്കാളിത്തം നേടിയില്ല. പ്രധാന വേദിയിൽ മുഖ്യമന്ത്രി ഉദ്ഘാടനം നടത്തുമ്പോഴും, മുന്നിലെ നിരകളിൽ പോലും പകുതിയിലധികം കസേരകൾ ശൂന്യമായിരുന്നു. എന്നാൽ സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ വിചിത്ര വിശദീകരണം പുറത്ത് വന്നിരിക്കുകയാണ്.
ആഗോള അയ്യപ്പ സംഗമം ലോകപ്രശസ്ത വിജയമെന്ന് സ്വയം ന്യായികരിച്ച് മെഴുകി. 4000ത്തിലധികം പേർ സംഗമത്തിൽ പങ്കെടുത്തെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വേണെമെങ്കിൽ എഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്നായിരുന്നു സംഗമ സദസ്സിലെ ഒഴിഞ്ഞ കസേരകളെക്കുറിച്ച് എം വി ഗോവിന്ദൻ നൽകിയ വിചിത്ര വിശദീകരണം. എല്ലാ സെഷനിലും ആൾ വേണമെന്നാണോ എന്നും ഗോവിന്ദൻ ചോദിച്ചു. സംഗമം പരാജയമെന്നത് മാധ്യമപ്രചാരണമാണെന്നും നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്നും എംവി ഗോവിന്ദൻ രൂക്ഷഭാഷയിൽ വിമർശിച്ചു..
https://www.facebook.com/Malayalivartha
























