പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് സ്‌കൂട്ടര്‍ യാത്രക്കാരന് പരുക്ക്...

പാലോട് കാട്ടാനയുടെ ചവിട്ടേറ്റ് സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്ക്. പാലോട് ഇടിഞ്ഞാര്‍ സ്വദേശി ജിതേന്ദ്രനാണ് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നുരാവിലെ 6.45ഓടെയായിരുന്നു സംഭവം.
രാവിലെ സ്‌കൂട്ടറില്‍ ജോലിക്ക് പോകുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ഒറ്റയാന്‍ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിക്കുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നതിനിടെയാണ് ആക്രമണം. ആദ്യമായാണ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണമുണ്ടായതെന്നും നാട്ടുകാര്‍ .
ആക്രമണത്തില്‍ നിലത്തുതെറിച്ചുവീണ യുവാവിന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. ആദ്യം പാലോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച ജിതേന്ദ്രനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























