ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറക്കാന്‍ ശ്രമിച്ച രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികള്‍ അറസ്റ്റില്‍

ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറക്കാന്‍ ശ്രമിച്ച രണ്ട് ജാര്‍ഖണ്ഡ് സ്വദേശികളായ തൊഴിലാളികളെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു. വികാസ് മണ്ഡല്‍,പുനിത് മണ്ഡല്‍ എന്നിവരാണ് പിടിയിലായത്.
വൈകുന്നേരം 4.30 ഓടെഉച്ചക്കട കുഴിയംവിള ശ്രീ ഭദ്രകാളി ദേവി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കമ്പി കൊണ്ട് കുത്തി തുറക്കാന്‍ ശ്രമിക്കവേയാണ് നാട്ടുകാര്‍ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇവര്‍ കാണിക്കവഞ്ചി കുത്തിത്തുറക്കുന്നതിനിടെ എത്തിയ ഓട്ടോ ഡ്രൈവറായ സമീപവാസിയെ കണ്ട് ഒരാള്‍ ഓടി.
മറ്റെയാളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് നാട്ടുകാരെ കൂട്ടി പരിസര പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ രണ്ടാമനെയും കണ്ടെത്തുകയായിരുന്നു. പിന്നാലെ ഇരുവരെയും വിഴിഞ്ഞം പൊലീസില്‍ ഏല്‍പ്പിച്ചു.
കാണിക്കവഞ്ചിയില്‍ നിന്നും ഒന്നും നഷ്ടപ്പെട്ടില്ല. മോഷണശ്രമത്തിന് കേസ് എടുത്തതായി വിഴിഞ്ഞം പൊലീസ് . പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുന്നതാണ്.
https://www.facebook.com/Malayalivartha























