അറ്റക്കുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ തിരിക ശബരിമലയിലേക്ക്...

അറ്റക്കുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയ ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വര്‍ണപ്പാളികള്‍ തിരിച്ചെത്തിച്ചു. ഇന്നലെ രാത്രിയോടെയാണ് സ്വര്‍ണപ്പാളികള്‍ ശബരിമലയിലെത്തിച്ചത്.
കോടതി അനുമതി വാങ്ങി പാളികള്‍ തിരികെ സ്ഥാപിക്കാനാണ് നിലവിലെ തീരുമാനം. അനുമതി ലഭിക്കുന്നതുവരെ സ്വര്‍ണപ്പാളികള്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും. 2019ല്‍ സ്ഥാപിച്ച സ്വര്‍ണപ്പാളികള്‍ കോടതി അനുമതി ഇല്ലാതെ കൊണ്ടുപോയത് വലിയ വിവാദമായിരുന്നു
അതേസമയം, സ്വര്‍ണപ്പാളികളുടെ ഭാരം കുറഞ്ഞതില്‍ ഹൈക്കോടതി വിശദ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. മൂന്നാഴ്ചയ്ക്കുളളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദേവസ്വം വിജിലന്‍സിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന് ദേവസ്വം ബോര്‍ഡ് സഹകരിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ദ്വാരപാലക ശില്പങ്ങളുടെ താങ്ങ് പീഠങ്ങള്‍ സ്ട്രോങ് റൂമിലുണ്ടോയെന്ന് പരിശോധിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ബുധനാഴ്ച സ്വര്‍ണപ്പാളിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം.
"
https://www.facebook.com/Malayalivartha























