തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ തിരുമല അനിലിന്റെ സംസ്‌കാരം ഇന്ന് ശാന്തികവാടത്തില്‍....

തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ തിരുമല അനിലിന്റെ സംസ്‌കാരം ഇന്ന്. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും തിരുമലയിലും പൊതു ദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഉച്ചയ്ക്ക് ശേഷമായിരിക്കും ശാന്തികവാടത്തില്‍ സംസ്‌കാരം. അനില്‍ പ്രസിഡന്റായ സഹകരണ സംഘത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു ആത്മഹത്യ.
ആറുകോടിയിലധികം രൂപ നിക്ഷേപകര്‍ക്ക് നല്‍കാനുണ്ട്. താന്‍ ഒറ്റപ്പെട്ടുവെന്ന് ചൂണ്ടികാട്ടിയുള്ള ആത്മഹത്യ കുറിപ്പെഴുതി വച്ചാണ് കൗണ്‍സിലറുടെ ഓഫീസ് മുറിയില്‍ അനില്‍ കുമാര്‍ ജീവനൊടുക്കിയത്. പൂജപ്പുര പൊലിസ് അന്വേഷണം നടത്തിവരികയാണ്.
"
https://www.facebook.com/Malayalivartha
























