ഭിന്നശേഷി നിയമനത്തിൽ സർക്കാരിന് തുറന്ന സമീപനം; ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂൾ മാനേജ്മെൻ്റുമായി ചർച്ച നടത്തിയതായി മന്ത്രി വി ശിവൻകുട്ടി

ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്കൂൾ മാനേജ്മെൻ്റുമായി ചർച്ച നടത്തിയതായി മന്ത്രി വി ശിവൻകുട്ടി. ഭിന്നശേഷി നിയമനത്തിൽ സർക്കാരിന് തുറന്ന മനസ്സാണ് ഉള്ളത്.എന്നാൽ പല മാനേജ്മെന്റുകളും കോടതി വിധിയിൽ വെള്ളം ചേർക്കാൻ ശ്രമിക്കുന്നു എന്നും,സമയബന്ധിതമായി ഉദ്യോഗാർഥികളെ നിയമിക്കുന്നതിനു പകരം ഗവണ്മെന്റിനെ കുറ്റപ്പെടുത്തുന്ന നിലപാട് ആണ് സ്വീകരിക്കുന്നത്.
ഭിന്നശേഷി സംവരാനവുമായി ബന്ധപ്പെട്ട് സർക്കാർ വിധികൾ, ഉത്തരവുകൾ എല്ലാം ചേർത്ത് കൈ പുസ്തകം ഇറക്കും.സംസ്ഥാനത്തെ ഓരോ എയിഡഡ് സ്കൂളിലും ഭിന്നശേഷി നിയമനം പാലിക്കപ്പടുന്നത് വരെ താല്ക്കാലിക നിയമനത്തിനാണ് കോടതി ഉത്തരവിട്ടിട്ടുള്ളത്.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തില കാലതാമസം ഒഴിവാക്കും. ഭിന്നശേഷി നിയമനം അട്ടിമറിക്കാൻ ചില മാനേജ്മെൻ്റുകൾ ശ്രമിക്കുന്നു. സമരം രാഷ്ട്രീയ പ്രേരിതം. സംസ്ഥാനത്തെ സ്കൂളുകളിലെ ബസുകളിൽ ക്യാമറ സ്ഥാപിക്കുന്നത് കർശനമായി നടപ്പാക്കും. സ്കൂൾ കുട്ടികളുടെയും സുരക്ഷക്ക് മുന്തിയ പരിഗണന ആണ് നൽകുന്നത്.
https://www.facebook.com/Malayalivartha
























