എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. അതുകൊണ്ട് എയിംസ് ആലപ്പുഴയില്‍ തന്നെ വരണമെന്നും അദ്ദേഹം വ്യക്തമാക്കി.
വികസന കാര്യങ്ങളില്‍ മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നോക്കം നില്‍ക്കുന്ന ആലപ്പുഴയെ മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. 13 ജില്ലകളെടുത്ത് പരിശോധിച്ചാല്‍ ഇടുക്കിയേക്കാള്‍ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആലപ്പുഴയില്‍ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാല്‍ താന്‍ അത് നിര്‍ബന്ധമായും തൃശൂരില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
https://www.facebook.com/Malayalivartha
























