കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്

അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. നാളെയും മറ്റന്നാളുമാണ് മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ പ്രതിഷേധിക്കുക. പ്രതിഷേധത്തിന്റെ ഭാഗമായി കരിദിനം ആചരിക്കും എന്നും കെജിഎംസിടിഎ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളില്‍ ധര്‍ണയും ഡിഎംഇ ഓഫീസിലേക്ക് മാര്‍ച്ചും നടത്താന്‍ ധാരണയായിട്ടുണ്ട്.
പുതിയ മെഡിക്കല്‍ കോളേജുകളില്‍ തസ്തിക സൃഷ്ടിക്കുന്നില്ലെന്നാണ് കെജിഎംസിടിഎ യുടെ പരാതി. മറ്റ് മെഡിക്കല്‍ കോളേജുകളില്‍ നിന്ന് താല്‍ക്കാലിക സ്ഥലംമാറ്റം നടത്തി പ്രതിസന്ധി മറികടക്കാനാണ് ശ്രമമെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഒപി സേവനങ്ങള്‍ നിര്‍ത്തിവെക്കും എന്നും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha
























