പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു മുതല്‍ വീണ്ടും ആരംഭിച്ചേക്കും.

ഇടപ്പള്ളി- മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്കിനെ തുടര്‍ന്ന് ഒന്നര മാസമായി നിറുത്തി വച്ചിരുന്ന പാലിയേക്കരയിലെ ടോള്‍ പിരിവ് ഇന്നു മുതല്‍ വീണ്ടും ആരംഭിച്ചേക്കും. ടോള്‍ പിരിവുമായി ബന്ധപ്പെട്ട് ചില ഉപാധികള്‍ ഏര്‍പ്പെടുത്തുമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാന്‍ അനുമതി നല്‍കാമെന്നും കഴിഞ്ഞദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
പാലിയേക്കരയില്‍ ടോള്‍ നിരക്ക് പരിഷ്‌കരിച്ചത് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. കരാര്‍ കമ്പനി ടോള്‍ ബൂത്തുകളിലും പരിസര പ്രദേശങ്ങളിലും ശുചീകരണ പ്രവൃത്തികള്‍ നടത്തി. പുതുക്കിയ ടോള്‍ ആയിരിക്കുമോ ഈടാക്കുകയെന്നത് ഹൈക്കോടതിയുടെ ഉത്തരവിനു ശേഷമേ വ്യക്തമാകൂ.
https://www.facebook.com/Malayalivartha

























