Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന്തം ആയുധം ജപ്പാനെ തിരിച്ചടിച്ചപ്പോൾ


ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..

'എടാ നീയും അനുഭവിക്ക്' വധുവിന്റെ മുന്നിലിട്ട് വരന്റെ ചെവിക്കുറ്റി അടിച്ചിളക്കി ദേ വീട്ടമ്മ..!കണ്ണൂരിൽ സംഭവിച്ചത്

22 SEPTEMBER 2025 09:57 AM IST
മലയാളി വാര്‍ത്ത




കണ്ണൂരില്‍ മകന്റെ വിവാഹം കലക്കിയ സി.പി.എം പ്രവര്‍ത്തകന്റെ വിവാഹവീട്ടിലെത്തി കരണത്തടിച്ചു

യുവാവിന്റെ അമ്മ. കണ്ണൂര്‍ ജില്ലയിലെ പാര്‍ട്ടി ഗ്രാമത്തിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ദിവസം വിവാഹതിനായ സി.പി.എം പ്രവര്‍ത്തകനാണ് വധുവിനെയും ആനയിച്ചു വിവാഹ സംഘം വീട്ടിലെത്തി ആശിര്‍വാദം വാങ്ങുമ്പോള്‍ പരസ്യമായി രോഷാകൂലയായ അമ്മയുടെ ചെകിടത്ത്് അടിയേറ്റത്. നീകാരണം ഞങ്ങള്‍ കുറെ അനുഭവിച്ചു, ഇനി നീയും കുറച്ചു അനുഭവിക്കെന്നു പറഞ്ഞുകൊണ്ടായിരുന്നു ആശിര്‍വദിക്കാനെന്ന പോലെയെത്തി ബന്ധുക്കളുടെയും പെണ്‍വീട്ടുകാരുടെയുംമുന്‍പില്‍വെച്ചുളള മര്‍ദ്ദനം.

ഇതോടെ വിവാഹപയ്യന്‍ ആളുകള്‍ക്കു മുന്‍പില്‍ നാണംകെട്ടു. കഥയെന്തന്നറിയാതെ വാപൊളിച്ചു നിന്ന വധുവിന്റെ ബന്ധുക്കളോടും പുറം നാട്ടുകാരോടും വരന്റെ ബോംബ് രാഷ്ട്രീയത്തില്‍ താന്‍ അനുഭവിക്കേണ്ടി വന്ന ദുരന്തം സവിസ്തരം വിളിച്ചു പറഞ്ഞാണ് ഇവര്‍ മടങ്ങിയത്. പ്രദേശത്തെ സി.പി. എം പ്രവര്‍ത്തകനും ബന്ധുവും അയല്‍വാസിയുമായ യുവാവുമൊന്നിച്ചാണ് ഇവര്‍ ഉച്ചകഴിഞ്ഞ് വിവാഹവീട്ടിലെത്തിയത്. മകന്റെ സുഹൃത്തുകൂടിയായ യുവാവിന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്നു മാത്രമാണ് അയല്‍വാസിയോട്് പറഞ്ഞത്.




എന്നാല്‍ ഇതിനു ശേഷം കളിച്ചുചിരിച്ചു വധുമൊന്നിച്ചു വീട്ടിലെത്തിയ കല്യാണ ചെക്കനെ കണ്ടപ്പോള്‍ ഇവരുടെ ഭാവം മാറുകയായിരുന്നു. നവവരനെ പഞ്ഞിക്കിട്ടപ്പോഴാണ് കണ്ണൂരിനെ നടുക്കിയ ബോംബെറില്‍ മറ്റൊരു യുവാവ് കൊല്ലപ്പെട്ട സംഭവം വീണ്ടും നാട്ടുകാരുടെ ഓര്‍മ്മയില്‍ വന്നത്. രണ്ടു വര്‍ഷം മുന്‍പ് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ ഒരുവിവാഹവീട്ടിലേക്ക് വധുവിനെയും കൊണ്ടു പോകുന്ന സംഘത്തിലുണ്ടായിരുന്ന യുവാക്കളാണ് പ്രദേശത്തെ മറ്റൊരു സംഘവുമായി ബോംബേറ് നടത്തിയത്. ഇതിലൊന്നു അബദ്ധവശാല്‍ കൊണ്ടു എറിഞ്ഞ സംഘത്തില്‍പ്പെട്ട മുന്‍നിരയിലുണ്ടായിരുന്ന യുവാവ് തല ചിന്നിത്തെറിച്ചു തല്‍ക്ഷണം മരിച്ചു.

കേരളമാകെ നടുങ്ങിപ്പോയ സംഭവമായിരുന്നു അത്്. ഇതോടെ വിവാഹവീട് മരണവീടായി മാറി.സൗഹൃദത്തിന്റെ പേരില്‍ മാത്രം സുഹൃത്തുക്കളെവിവാഹത്തിന് ക്ഷണിച്ച നവവരനും കുടുംബത്തിനും പൊലിസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങേണ്ടി വന്നു. കുടുംബത്തിന്റെ സ്വസ്ഥത നശിച്ചു. വധൂവരന്‍മാരുടെ ജീവിതം തന്നെ ഇരുളടഞ്ഞു. ഇതോടെ ആ കുടുംബം കുപ്രസിദ്ധിയാര്‍ജ്ജിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയായി മാറുകയും ചെയ്തു.    

ഇതിനു ശേഷം കണ്ണീരുകുടിച്ചു കഴിയുകയായിരുന്നു ആ അമ്മയും കുടുംബവും. ഇതിനൊക്കെ പ്രതികാരം ചെയ്യാന്‍ കാത്തുനില്‍ക്കുമ്പോഴാണ് കേസിലെ പ്രതിയായ യുവാവിന്റെ വിവാഹവാര്‍ത്ത അവരറിയുന്നത്. ഇതോടെയാണ് മുന്‍പിന്‍ നോക്കാതെ അവര്‍ ചാടിയിറങ്ങിയത്. സംഭവം സി.പി. എം പാര്‍ട്ടി ഗ്രാമത്തില്‍ നടന്നതായതു കൊണ്ടുപുറത്തറിയാതെ ഒതുക്കുകയായിരുന്നു.

ബോംബെറില്‍ കൊല്ലപ്പെട്ടതും എറിഞ്ഞതും സി.പി. എം പ്രവര്‍ത്തകരായതിനാല്‍ അന്നത്തെ അന്വേഷണഉദ്യോഗസ്ഥരെ സ്വാധീനിച്ചു കേസ് ഒതുക്കാനുംകൊണ്ടു പിടിച്ച ശ്രമം നടന്നു. പ്രതികളെ ഒളിപ്പിച്ചതും കേസ് ് അന്വേഷണം അട്ടിമറിച്ചതും വലിയ വിവാദമായതിനെ തുടര്‍ന്ന്പൊലിസിന് മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യേണ്ടി വന്നു. ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു ബോംബേറില്‍ കൊല്ലപ്പെട്ട യുവാവ്.

നിര്‍മാണ തൊഴില്‍ ചെയ്തുകൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്. പ്രായമായ അമ്മയും അനുജനും മാത്രമേ ഇയാള്‍ക്കുളളൂ. അനാഥമായിപ്പോയ കുടുംബത്തെ സംരക്ഷിക്കുന്നതും പ്രദേശത്തെ സി.പി. എം നേതൃത്വമാണ്. നാട്ടിലെ അറിയപ്പെടുന്ന സി.പി. എം, ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. അതുകൊണ്ടു തന്നെ ഇവര്‍ക്ക് പ്രതികളെ തളളിപറയാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ ബോംബെറില്‍ കൊല്ലപ്പെട്ട യുവാവിന്റെ അമ്മയും സഹോദരനും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. നവവരനെമര്‍ദ്ദിച്ച വീട്ടമ്മയുടെ കുടുംബം കണ്ണൂര്‍ കോര്‍പറേഷനിലെ മറ്റൊരുഭാഗത്താണ് താമസിച്ചുവരുന്നത്.          
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (1 hour ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (4 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (4 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (4 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (5 hours ago)

മാസപ്പടി കേസിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകൾ വിശദമായി പരിശോധിക്കാനൊരുങ്ങി ഇഡി  (5 hours ago)

വ്യവസായ, ഐടി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി  ടെക്‌നോപാർക്ക് ഫേസ് III യിൽ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു  (5 hours ago)

നായകളെ പിടികൂടാനുള്ള ശ്രമം വിജയിച്ചില്ല.... തെരുവുനായ ശല്യത്തെ തുടർന്ന് സ്‌കൂളിന് രണ്ടാം ദിവസവും അവധി പ്രഖ്യാപിച്ച് അധികൃതർ...  (5 hours ago)

ചാലക്കുടിയിൽ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം...പത്തിലധികം വീടുകളിലാണ് ചുഴലി നാശം വിതച്ചത്  (5 hours ago)

തൃ​ശൂ​ർ ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ന്റെ നാ​ലാം നി​ല​യി​ൽ​നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു...  (6 hours ago)

വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയ വെട്ടുകാട്, വലിയവേളി സ്വദേശികളായ മൂന്ന് തൊഴിലാളികളെ കടലിൽ കാണാതായി....തെരച്ചിൽ ഊർജ്ജിതമാക്കി.....  (6 hours ago)

പുതിയ ജോലി സാധ്യതയും ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും! തുലാം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (6 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസിലും പ്രതിക്ക് ഇരുപത്തി എട്ടു വർഷം കഠിന തടവും അൻപത്തി നാലായിരം രൂപ പിഴയും  (6 hours ago)

ശബരിമലകേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠരര് രാജീവര് എന്നിവരടക്കം 7 പേർ പ്രതികളാകും  (6 hours ago)

Malayali Vartha Recommends