ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി...

വാക്കുതര്‍ക്കത്തിനൊടുവില്‍ കൊലപാതകം... കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യയെ ഭര്‍ത്താവ് കുത്തി ക്കൊന്നു. ഡി.എം.കെ വനിതാ വിഭാഗം കൊല്ലം ജില്ലാ സെക്രട്ടറികൂടിയായ പുനലൂര്‍ കലയനാട് കൂത്തനാടി ചരുവിള വീട്ടില്‍ ശാലിനി ( 39) നെയാണ് ഭര്‍ത്താവ് ഐസക്ക് കുത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവതി പലതവണ പുനലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് ഇരുവരേയും വിളിച്ച് രമ്യതയില്‍ പറഞ്ഞു വിട്ടിരുന്നു.
ഭര്‍ത്താവിന്റ നിരന്തര ഉപദ്രവങ്ങളെ തുടര്‍ന്ന് ശാലിനി തൊട്ടടുത്തുള്ള മാതാവ് ലീലയുടെ വീട്ടിലായിരുന്നു താമസം. കാര്യറയിലുള്ള ഒരു അണ്‍എയ്ഡഡ് സ്‌കൂളില്‍ ജീവനക്കാരിയായിരുന്നു. സ്‌കൂളില്‍ പോകാനായി ഇന്ന് രാവിലെ സ്വന്തം വീട്ടില്‍ വന്നപ്പോള്‍ ഇരുവരും വാക്കേറ്റമുണ്ടായി.
ഐസക്ക് കത്തി കൊണ്ട് ഭാര്യയെ കുത്തുകയായിരുന്നുവെന്ന് പൊലീസ് . ഈ സമയം ഇവരുടെ മൂത്തമകന്‍ വീട്ടിലുണ്ടായിരുന്നു. രക്തം വാര്‍ന്ന് ഗുരുതരമായ നിലയില്‍ ഏറെ സമയം ഇവിടെ കിടന്നു. അയല്‍വാസികള്‍ യുവതിയെ പുനലൂര്‍ താലൂക്ക് ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലാണ്. പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
അതേസമയം സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കില്‍ പങ്കുവെച്ചു. തുടര്‍ന്ന് പ്രതി ഐസക് പുനലൂര്‍ പൊലീസില്‍ കീഴടങ്ങി.
"
https://www.facebook.com/Malayalivartha

























