ആഡംബര കാറില്‍ കറങ്ങിനടന്ന് ലഹരി വില്പന നടത്തിയയാളെ നാര്‍ക്കോട്ടിക് സംഘം പിടികൂടി

എരഞ്ഞിപ്പാലം ബൈപ്പാസ് റോഡില്‍ ആഡംബര വാഹനം ഉപയോഗിച്ച് ലഹരി വില്പന നടത്തിയയാളെ നാര്‍ക്കോട്ടിക് സംഘം പിടികൂടി. നിരവധി കേസുകളിലെ പ്രതിയായ മലപ്പുറം പള്ളിക്കല്‍ ബസാര്‍ സ്വദേശി കളതൊടി പുല്‍പറമ്പില്‍ വീട്ടില്‍ മുഹമ്മദ് വാഹിദിനെ (35)യാണ് സംഘം പിടികൂടിയത്. സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും നടക്കാവ് സബ് ഇന്‍സ്‌പെക്ടര്‍ ലീലയുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസുമാണ് സംഘത്തിലുണ്ടായിരുന്നത്.
ഇയാളില്‍ നിന്നും 2.52 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ലഹരി വില്പന നടത്തുന്നതിനിടെ പൊലീസിനെ കണ്ട വാഹിദ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു. കൂടെയുണ്ടായിരുന്ന മലപ്പുറം സ്വദേശി കുട്ടാപ്പി എന്ന ഷാക്കിര്‍ വണ്ടിയില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെടുകയും ചെയ്തു. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ വന്‍തോതില്‍ ലഹരി വില്‍പന നടത്തുന്ന മാഫിയയിലെ പ്രധാന കണ്ണിയാണ് വാഹിദ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha
























