മാംസം കഴിച്ചാൽ ഗുളികൻ ശാപം, സിനിമ കാണുന്നവരും ശ്രദ്ധിക്കുക !! പൃഥിയ്ക്ക് സംഭവിച്ചത് സൂചനയോ ?

ഗുളികൻ ശാപം ഏൽകാതിരിക്കാൻ സിനിമ കാണാനെത്തുന്നവർ മാംസാഹാരം കഴിക്കരുതെന്ന് പോസ്റ്റർ. തുടക്കം മുതൽ തന്നെ ഒരുപാട് അഭ്യൂഹങ്ങൾ പരന്ന ചലചിത്രത്തിന് ഇത്തരമൊരു മുന്നറിയിപ്പ് കൂടെ വന്നതോടെ ആകെ ആശയ കുഴപ്പത്തിലായിരിക്കുകയാണ് പ്രേക്ഷകർ. സിനിമാ പ്രവർത്തകർ തന്നെ ഇത്തരമൊരു മുന്നറിയിപ്പ് നൽകുന്നതെന്തിന് എന്നതായിരുന്നു പ്രധാന സംശയം. ഇപ്പോൾ ആ സംശയങ്ങൾക്ക് കാന്താര സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടി തന്നെ നേരിട്ട് രംഗത്ത് എത്തിയിരിക്കുകയാണ്.
പോസ്റ്ററുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്ന് ഋഷഭ് ഷെട്ടി വ്യക്തമാക്കി. 'കാന്താര: ചാപ്റ്റര്‍ വണ്‍' കാണാന്‍ എത്തുന്നവര്‍ മദ്യപിക്കരുതെന്നും പുകവലിക്കരുതമെന്നും മാംസാഹാരം കഴിക്കരുതമെന്നുമായിരുന്നു പ്രചാരണം.
വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ ആര്‍ക്കും അധികാരമില്ലെന്ന് ഋഷഭ് ഷെട്ടി വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. പ്രചരിക്കുന്ന പോസ്റ്റര്‍ കണ്ടപ്പോള്‍ ഞെട്ടിപ്പോയി. ഉടനെ നിര്‍മാതാക്കളുമായി ബന്ധപ്പെട്ട് സത്യാവസ്ഥ തിരക്കി. പോസ്റ്ററിന് 'കാന്താര' ടീമുമായി യാതൊരു ബന്ധവുമില്ലെന്നും ഋഷഭ് ഷെട്ടി വ്യക്തമാക്കി.
'കാന്താര'യുടെ രണ്ടാംഭാഗമായ 'കാന്താര: ചാപ്റ്റര്‍ വണ്‍' ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വ്യാപകമായി ഒരു പോസ്റ്റര്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. 'ഒക്ടോബര്‍ രണ്ടിന് കാന്താര ചാപ്റ്റര്‍ വണ്‍' കാണുന്നതിനായി മൂന്ന് ദിവ്യവ്രതങ്ങള്‍ പാലിക്കാന്‍ പ്രേക്ഷകര്‍ സ്വമേധയാ എടുക്കുന്ന തീരുമാനമാണ് 'കാന്താര' സങ്കല്‍പ്പം. എന്താണ് ഈ ദിവ്യവ്രതങ്ങള്‍?. ഒന്ന്, മദ്യപിക്കാതിരിക്കുക. രണ്ട്, പുകവലിക്കാതിരിക്കുക. മൂന്ന്, മാംസാഹാരം കഴിക്കാതിരിക്കുക. തീയേറ്ററുകളില്‍ 'കാന്താര: ചാപ്റ്റര്‍ വണ്‍' കാണുന്നതുവരെ ഈ മൂന്നുവ്രതങ്ങളും പാലിക്കേണ്ടതാണ്. ഗൂഗിള്‍ ഫോം പൂരിപ്പിച്ച് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കുക', എന്നായിരുന്നു കാര്‍ഡില്‍ ഉണ്ടായിരുന്നത്.
അതേ സമയം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. പ്രതീക്ഷിക്കുന്നതനിപ്പുറത്തേക്ക് സിനിമ പോകും എന്നാണ് ട്രെയിലർ നൽകുന്ന സൂചനയെന്നാണ് ഒരു പറ്റം പ്രേക്ഷകരുടെ പ്രതികരണം.
https://www.facebook.com/Malayalivartha