വകുപ്പിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് നികത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി

വകുപ്പിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്ത് നികത്തണമെന്ന് മന്ത്രി വി ശിവൻകുട്ടി . ഈ മാസം തന്നെ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തസ്തികമാറ്റ നിയമന ഉത്തരവുകൾ നൽകണം.
ഒക്‌ടോബർ ഒന്പതിന് അവസാനിക്കുന്ന യുപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റുകളിൽനിന്നുള്ള നിയമന നടപടികൾ വേഗത്തിലാക്കാനും മന്ത്രി നിർദ്ദേശിച്ചു. 2025 ജൂലൈ ഒന്നുമുതൽ ആഗസ്‌ത് 31 വരെ നടത്തിയ ഫയൽ അദാലത്തിൽ തീർപ്പാക്കാൻ ബാക്കിയുണ്ടായിരുന്ന 30,808 ഫയലുകളിൽ 15,886 എണ്ണം (51.56 ശതമാനം) തീർപ്പാക്കിയതായി യോഗം വിലയിരുത്തി. യോഗത്തിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ വാസുകി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ എസ് കെ ഉമേഷ്, സ്പെഷ്യൽ സെക്രട്ടറി എസ് ചിത്ര തുടങ്ങിയവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha
























