Widgets Magazine 

18
Nov / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അവതാരകരുടെ കൂട്ടരാജിയിൽ മൗനം വെടിഞ്ഞ് 24 ന്യൂസ് മേധാവി; ചർച്ചയായി ആ സാമ്പത്തിക ആരോപണവും...


മണ്ണന്തല രഞ്ജിത് വധക്കേസിൽ 11 പ്രതികൾ കുറ്റക്കാർ; വിധിക്ക് പിന്നാലെ വഞ്ചിയൂർ കോടതിക്ക് മുന്നിൽ സംഘർഷം


‘ഡേർട്ടി ബോംബു’കളോ രാസായുധങ്ങളോ ഉപയോഗിച്ച് വാഷിങ്ടണിൽവെച്ച് ആക്രമണം..അമേരിക്കയുടെ ഹൃദയഭാഗത്ത് ഒരു സ്ഫോടനം..ഞെട്ടിക്കുന്ന റിപ്പോർട്ട്..


വിനോദസഞ്ചാരികളുമായി അമിതവേഗതയിൽ മരണപ്പാച്ചിൽ..ജീപ്പുകൾ പരിശോധിച്ചതിന് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സി.ഐ.ടി.യു. പ്രവർത്തകരുടെ വധഭീഷണി..


10 മാസം മുമ്പ് റെക്കോഡ് ഉയരത്തിലെത്തിയ സ്വർണവില തുടർച്ചയായി ഇടിഞ്ഞ് ഇന്ന് പവന് ഒരുലക്ഷത്തിന് താഴേക്ക് പതിച്ചു...നമ്മുടെ രാജ്യത്ത് നിന്ന് കുഴിച്ചെടുക്കാൻ കേന്ദ്രം തയ്യാറെടുക്കുന്നു..

സർവ്വകലാശാലകളുടെ സ്വയംഭരണത്തെ ഗുരുതരമായി ലംഘിക്കുന്നതാണ് യുജിസി കരടുരേഖ; യുജിസി പ്രസിദ്ധീകരിച്ച ലേണിംഗ് ഔട്ട്കം ബെയ്സ്ഡ് കരിക്കുലം കരടുരേഖ ഇപ്പോഴത്തെ നിലയ്ക്ക് കേരള സർക്കാർ സ്വീകരിക്കുന്നില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു

23 SEPTEMBER 2025 04:49 PM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി

യുജിസി പ്രസിദ്ധീകരിച്ച ലേണിംഗ് ഔട്ട്കം ബെയ്സ്ഡ് കരിക്കുലം കരടുരേഖ ഇപ്പോഴത്തെ നിലയ്ക്ക് കേരള സർക്കാർ സ്വീകരിക്കുന്നില്ലെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദു കേന്ദ്ര സർക്കാരിനെ അറിയിച്ചു. യുജിസി തയ്യാറാക്കിയ രേഖ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ നിരീക്ഷണങ്ങൾ പരിശോധിച്ചാണ് സംസ്ഥാനം ഈ തീരുമാനം കൈക്കൊള്ളുന്നതെന്നും മന്ത്രി ഡോ. ബിന്ദു കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെയും യുജിസി ചെയർ പേഴ്സണെയും അറിയിച്ചു.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ഡോ. ധർമ്മേന്ദ്ര പ്രധാനും യുജിസി ചെയർ പേഴ്സൺ വിനീത് ജോഷിയ്ക്കും ഇക്കാര്യം കാട്ടി അയച്ച വെവ്വേറെ കത്തുകളിലായാണ് മന്ത്രി ഡോ. ബിന്ദു സംസ്ഥാന സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കിയത്.

സർവ്വകലാശാലകളുടെ സ്വയംഭരണത്തെ ഗുരുതരമായി ലംഘിക്കുന്നതാണ് യുജിസി കരടുരേഖയെന്ന് മന്ത്രി കത്തുകളിൽ പറഞ്ഞു. സിലബസും കോഴ്സ് ഘടനയും വായനാ പട്ടികയും എല്ലാം നിർദ്ദേശിച്ചു കൊണ്ടുള്ള ഈ നടപടി യുജിസിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾക്കും അപ്പുറത്തുള്ളവയാണ്. രാജ്യത്തിൻ്റെ ധൈഷണികവും സാമൂഹികവുമായ സാഹചര്യങ്ങളെപ്പറ്റി അക്കാദമികമായും ദാർശനികമായും കാഴ്ചപ്പാടില്ല ഈ രേഖയ്ക്ക്. പ്രത്യയശാസ്ത്രപരമായ ഒളിച്ചുകടത്തലുകളോടെ പാശ്ചാത്യ മാതൃകകളെ അവതരിപ്പിക്കുകയാണിതിൽ ചെയ്തിരിക്കുന്നത്. 'ഇന്ത്യൻ ജ്ഞാന സമ്പ്രദായം' എന്ന പേരിൽ വിഭാഗീയവും പല സാമൂഹ്യവിഭാഗങ്ങളെയും തിരസ്കരിക്കുന്നതുമായ ഊന്നലുകളാണ് രേഖയ്ക്കുള്ളത്. ഇതെല്ലാം വഴി അക്കാദമികമായി യോഗ്യമല്ലാത്ത കാലഹരണപ്പെട്ട ചട്ടക്കൂടാണ് അവതരിപ്പിച്ചിരിക്കുന്നത്.

വിമർശാത്മകവും സർഗ്ഗാത്മകവും ബഹുസ്വരവുമായ ഉന്നതവിദ്യാഭ്യാസത്തിന് ഇണങ്ങാത്ത തരത്തിലാണ് കരടുരേഖയുടെ ഘടനാപരമായ കുഴപ്പങ്ങൾ. രേഖ പിൻവലിച്ച് അതിനെക്കുറിച്ച് അടിസ്ഥാനപരമായി തന്നെ പുനരവലോകനം നടത്താൻ യുജിസി തയ്യാറാവണം. സ്വീകാര്യമായ മാതൃക രൂപവല്കരിക്കുന്നതിനു മുമ്പ് സംസ്ഥാന സർക്കാരുകളോടും സർവ്വകലാശാലകളോടും അക്കാദമിക് സമൂഹത്തോടും നേരായ കൂടിയാലോചനാ പ്രക്രിയ ആരംഭിക്കണം - മന്ത്രി ഡോ. ബിന്ദു കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ടും കത്തുകൾക്കൊപ്പം കേന്ദ്ര മന്ത്രിക്കും യുജിസി ചെയർമാനും അയച്ചു കൊടുത്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബന്ധുക്കളെ യാത്രയാക്കാന്‍ പോയവര്‍ക്ക് 36,000 രൂപ പിഴ ചുമത്തി റെയില്‍വേ  (7 hours ago)

ഇന്ത്യന്‍ സൈനികന്‍ വഴിതെറ്റി ബംഗഌദേശ് പിടിയിലായ ജവാനെ തിരികെയെത്തിച്ചു  (7 hours ago)

ശബരിമലയിൽ മുരളീധരന്റെ ശുദ്ധികലശം..! ആഹാരത്തിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് കട്ടക്കലിപ്പിൽ മന്ത്രി  (7 hours ago)

കെടിഡിസിയുടെ ചെയര്‍മാനാക്കണമെന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പി വി അന്‍വര്‍  (8 hours ago)

അമേരിക്കൻ ആകാശം മണിക്കൂറുകളോളംശൂന്യം..! ജനങ്ങൾ നിലവിളിച്ച് പാഞ്ഞു ലോകം നിശ്ചലമായത് ഇങ്ങനെ  (9 hours ago)

വാ ടാ വന്ന് കയറി അടിക്ക്, ഇറാന്റെ ഒടുക്കത്തെ ആളിക്കത്തൽ..! അമേരിക്കൻ പട്ടാളം വളഞ്ഞു..! യുദ്ധം..!  (9 hours ago)

യുഎഇയില്‍ വാഹനാപകടത്തില്‍ 14 പേര്‍ മരിച്ച സംഭവത്തില്‍ മൂന്ന് മലയാളികളും  (9 hours ago)

'ഈ പൊട്ടന്മാര്‍ക്കൊന്നും സയന്‍സ് അറിയില്ല, മഹാന്‍മാരുടെ സാംപിളെടുപ്പ് കൊള്ളാം' ആട്ടിവിട്ട് കേന്ദ്ര സുരേഷ് ഗോപി  (9 hours ago)

അയ്യപ്പ കഞ്ഞിയിൽ വിഷം കലർത്താനും ഇവറ്റകൾ മടിക്കില്ലെന്ന് പച്ചയ്ക്ക് പറഞ്ഞ് മുരളീധരൻ ശബരിമലയിൽ ശുദ്ധികലശം  (9 hours ago)

ഹോര്‍മുസില്‍ ഇന്ധന ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികനെ കാണാതായി  (9 hours ago)

അറുപത്താറിൽ ആറാം പ്രാക്ക്… കള്ളപ്രാക്ക്… കന്നി പ്രാക്ക്; മായൻ ആദ്യ ലിറിക്കൽ വീഡിയോ എത്തി!!!  (10 hours ago)

നവാഗതനായ രജീഷ് രാജന്റെ തിരക്കഥയും സംവിധാനവും; അരികിൽ ടൈറ്റിൽ പ്രകാശനം മോഹൻലാൽ നിർവ്വഹിച്ചു!!!  (10 hours ago)

തിരുവനന്തപുരം നഗരസഭയുടെ ഭരണവും മറ്റ് സൗകര്യങ്ങളും അഹമ്മദാബാദ് നഗരത്തെപ്പോലെയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല; ആഞ്ഞടിച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി  (11 hours ago)

ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനം ; നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക നിരക്ക് കുറയ്ക്കാൻ സർക്കാർ തയ്യാറാകണം ; ആവശ്യമുന്നയിച്ച് ബിജെപി  (11 hours ago)

ഒരാഴ്ച മഴ വിട്ടുനിന്ന കേരളത്തില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് മഴ ശക്തിപ്പെടും; ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരത്തോട് അടുക്കും; മുന്നറിയിപ്പ് ഇങ്ങനെ  (11 hours ago)

Malayali Vartha Recommends