6 വര്‍ഷം മുമ്പും സമാന നികുതി വാഹനത്തട്ടിപ്പ് താരങ്ങള്‍ക്കിടയില്‍ നടന്നിരുന്നു

നികുതി വെട്ടിച്ച് ഭൂട്ടാനില്‍ നിന്ന് എത്തുന്ന വാഹനങ്ങളില്‍ നല്ലൊരു പങ്കും കേരളത്തിലേക്കാണ് വരുന്നത്. ആഢംബര കാറുകളും വിന്റേജ് കാറുകളും വാങ്ങിക്കൂട്ടുന്ന സിനിമാ താരങ്ങളേയും യൂസ്ഡ് കാര്‍ വില്‍പ്പന നടത്തുന്ന ഏജന്റുമാരേയും കേന്ദ്രീകരിച്ചാണ് കസ്റ്റംസ് നടപടി. ഇതിനോടകം നടന്‍ ദുല്‍ഖറിന്റേത് ഉള്‍പ്പടെ 11 വാഹനങ്ങള്‍ പിടിച്ചെടുത്തുകഴിഞ്ഞു.
സമാനരീതിയില്‍ 6 വര്‍ഷം മുമ്പും സമാന നികുതി വാഹനത്തട്ടിപ്പ് താരങ്ങള്‍ക്കിടയില്‍ നടന്നിരുന്നു. അന്ന് സുരേഷ് ഗോപിയുടെ പേരില്‍ രണ്ട് കാറുകളുടെ രജിസ്‌ട്രേഷനിലാണ് കേസെടുത്തത്. എന്നാല്‍ കുറ്റപത്രം ഒരു കാറിന്റെ പേരിലാണ് സമര്‍പ്പിച്ചത്. വ്യാജ മേല്‍വിലാസം ഉപയോഗിച്ച് 16 ലക്ഷത്തോളം രൂപയുടെ നികുതി വെട്ടിച്ചെന്നായിരുന്നു കണ്ടെത്തിയത്.
രജിസ്‌ട്രേഷന് വേണ്ടി വ്യാജ സത്യവാങ്മൂലവും വ്യാജ സീലും ഉപയോഗിച്ചുവെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് കേസില്‍ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്ത് വിട്ടയയ്ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























